India

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് വാശിപിടിക്കരുത്, ചന്തകളിലെ മാറ്റം മന്‍മോഹന്‍ നിര്‍ദേശിച്ചത്: പ്രധാനമന്ത്രി

 

കാര്‍ഷിക നിയമങ്ങളില്‍ പോരായ്മകളുണ്ടെങ്കില്‍ മെച്ചപ്പെടുത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നടപ്പാക്കില്ലെന്ന് വാശിപിടിക്കരുത്. മാറ്റം അനിവാര്യമാണ്. കാത്തുനില്‍ക്കാന്‍ സമയമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചന്തകളിലെ മാറ്റം മന്‍മോഹന്‍ നിര്‍ദേശിച്ചതാണ്. നടപ്പാക്കിയെന്ന് കോണ്‍ഗ്രസിന് അഭിമാനിക്കാം. മോദിയെ വിമര്‍ശിച്ച ചര്‍ച്ചകള്‍ സജീവമാക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ബുദ്ധിജീവികളെപ്പോലെ സമരജീവികളുമുണ്ട്. ഇവര്‍ക്ക് സമരനിക്ഷേപം വരുന്നുണ്ടെന്ന് മോദി പറഞ്ഞു. സമരജീവികള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വിലങ്ങുതടികളാണെന്ന് മോദി പറഞ്ഞു.

കൃഷിയുമായി ബന്ധപ്പെട്ട പ്രധാനപ്രശ്‌നം എന്താണെന്ന് കണ്ടെത്തണം. കര്‍ഷകരെ വിശ്വാസത്തിലെടുത്താണ് നിയമങ്ങള്‍ പാസാക്കിയത്. നിയമത്തിലെ പ്രശ്‌നം എന്താണെന്ന് പ്രതിപക്ഷം പറയുന്നില്ല. കര്‍ഷക സമരത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. എന്തിനുവേണ്ടി എന്ന മാത്രം ആരും പറഞ്ഞില്ല. പവാറും കോണ്‍ഗ്രസും നേരത്തെ കാര്‍ഷിക പരിഷ്‌കരണത്തെ പിന്തുണച്ചു.ഇപ്പോള്‍ നിലപാട് മാറ്റുന്നു. 12 കോടിയോളം കര്‍ഷകര്‍ക്ക് വളരെക്കുറച്ച് ഭൂമി മാത്രമാണുള്ളത്. ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടുന്നു. ബാങ്ക് വായ്പയും മറ്റ് ആനുകൂല്യങ്ങളും ചെറുകിട കര്‍ഷകന് ലഭിക്കുന്നില്ല. കാര്‍ഷിക നിയമത്തില്‍ പ്രതിപക്ഷത്തിന്റേത് യൂ ടേണ്‍ എന്നും പ്രധാനമന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.