India

കര്‍ഷകര്‍ ശ്രമിക്കുന്നത് രാജ്യതാല്‍പ്പര്യം സംരക്ഷിക്കാന്‍, അവരെ പിന്തുണയ്ക്കലാണ് ജനാധിപത്യം: വെട്രിമാരന്‍

 

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തമിഴ് സിനിമ സംവിധായകന്‍ വെട്രിമാരന്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചത്. ആരും കേള്‍ക്കാനില്ലാത്തവന്റെ ആവിഷ്‌കാരമാണ് പ്രതിഷേധമെന്ന് അദ്ദേഹം കുറിച്ചു.

‘ആരും കേള്‍ക്കാനില്ലാത്തവന്റെ ആവിഷ്‌കാരമാണ് പ്രതിഷേധം. സര്‍ക്കാരിന് ഭരിക്കാനുള്ള അവകാശം നല്‍കിയത് ജനങ്ങളാണ്. ജനതാല്‍പ്പര്യം സംരക്ഷിക്കലാണ് സര്‍ക്കാറിന്റെ കടമ. അതല്ലാതെ കോര്‍പ്പറേറ്റുകളുടെ സഹകാരികളായി പ്രവര്‍ത്തിക്കലല്ല. കര്‍ഷകര്‍ ശ്രമിക്കുന്നത് രാജ്യതാല്‍പ്പര്യം സംരക്ഷിക്കാനാണെന്നും അവര്‍ക്കുവേണ്ടി പോരാടുന്നതും അവരെ പിന്തുണക്കലുമാണ് ജനാധിപത്യമെന്നും അദ്ദേഹം കുറിച്ചു’വെട്രിമാരന്‍ കുറിച്ചു.

വട ചെന്നൈ, അസുരന്‍, ആടുകളം, വിസാരണൈ, തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വെട്രിമാരന്‍. കര്‍ഷക പ്രക്ഷോഭത്തിന്റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.