ഡല്‍ഹി: ചൊവ്വാഴ്ച്ച കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് കര്‍ഷക സംഘടനകള്‍. കര്‍ഷക സംഘടനകളുടെ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം.
അതേസമയം, സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ബിജെപിയില്‍ നിന്ന് രാജി. പഞ്ചാബില്‍ നിന്നുള്ള മുന്‍ എംപി ഹരീന്ദര്‍ സിംഗ് ഖല്‍സയാണ് ബിജെപി വിട്ടത്.
പ്രധാനമന്ത്രി 18,000 കോടി രൂപയുടെ പ്രധാന്‍ മന്ത്രി കിസാന്‍ കാഷ് ട്രാന്‍സ്ഫര്‍ സ്‌കീം പ്രഖ്യാപിച്ച് അടുത്ത ദിവസമാണ് കര്‍ഷകര്‍ യോഗം ചേര്‍ന്ന് ചര്‍ച്ചയ്ക്ക് തയാറായത്. ഇതുവരെ സര്‍ക്കാരുമായി നടന്ന അഞ്ച് അനുരഞ്ജന ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമം നടപ്പാക്കാന്‍ അനുവദിക്കണമെന്നും ഒരു വര്‍ഷത്തിനു ശേഷം കര്‍ഷകര്‍ക്ക് പ്രയോജനകരമാണെന്ന് തോന്നുന്നില്ലെങ്കില്‍ അവ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുതിയ നിര്‍ദേശങ്ങളുടെയും സംഭവ വികാസത്തിന്റെയും വെളിച്ചത്തിലാണ് കര്‍ഷകര്‍ യോഗം ചേര്‍ന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.