Breaking News

കുട്ടികള്‍ക്കെതിരായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നടപടിയുമായി ഫേസ്ബുക്ക്

 

ന്യൂഡല്‍ഹി: കുട്ടികളെ ദുരുപയോഗം ചെയ്യുന്ന തരത്തലുള്ള ഉള്ളടക്കങ്ങള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി ഫേസ്ബുക്ക്. കുട്ടികളെ ഇരയാക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ആളുകള്‍ പങ്കിടുന്നത് തടയുമെന്ന് ഫേസ്ബുക്ക് ആഗോള സുരക്ഷ മേധാവി ആന്റിഗോണ്‍ ഡേവിസ് പറഞ്ഞു. ഫേസ്ബുക്കിന്റെ റിപ്പോര്‍ട്ടിങ്ങ് ഉപകരണങ്ങളിലും മാറ്റം വരുത്തിക്കഴിഞ്ഞതായി ഡേവിസ് അറിയിച്ചു.

ഈ ആശയം മുന്നില്‍ നിര്‍ത്തി പുതിയ രണ്ട് ടൂളുകള്‍ പരീക്ഷണം ആരംഭിച്ചതായും ആന്റിഗോണ്‍ ഡേവിസ് പറഞ്ഞു. ടൂളുകളില്‍ ഒന്ന് ഉള്ളടക്കം തിരഞ്ഞു കണ്ടുപിടിക്കുന്നതിനും മറ്റൊന്ന് ദുരുപയോഗസാധ്യമായ ഉള്ളടക്കം പങ്കിടുന്നത് ഒഴിവാക്കുന്നതിനുമാണ്. ഉള്ളടക്കങ്ങള്‍ ഒഴിവാക്കുക മാത്രമല്ല കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിങ്ങ് ആന്‍ഡ് എക്സ്പ്ലോയ്റ്റഡ് ചില്‍ഡ്രണില്‍ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നതുമാണ് രണ്ടാമത്തെ ടൂള്‍. കുട്ടികളെ ബാധിക്കുന്ന തരത്തിലുള്ള ഉള്ളടങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതോ ഷെയര്‍ ചെയ്യുന്നതോ അംഗീകരിക്കാനാവില്ലെന്നും ഡേവിസ് പറഞ്ഞു.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

15 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.