Kerala

ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം സഞ്ചാരികൾക്കായി തുറന്നു

 

കൊച്ചി :  പെരിയാറിന്റെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാരികളുടെ എക്കാലത്തെയും ഇഷ്ടകേന്ദ്രമായ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം  തുറന്നു. രണ്ടു പ്രളയവും കോവിഡ് പ്രതിസന്ധിയും മറികടന്നാണ് കേന്ദ്രം തുറന്നത്. ഒക്‌ടോബർ 17 ന് തുറന്നെങ്കിലും അടുത്ത ദിവസങ്ങളിൽ സഞ്ചാരികൾ വന്നുതുടങ്ങുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.

തൃശൂർ, എറണാകുളം ജില്ലകളിലായാണ് ഏഴാറ്റുമുഖം സ്ഥിതി ചെയ്യുന്നത്. ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപവുമാണ് ഏഴാറ്റുമുഖം. പരന്നൊഴുകുന്ന പെരിയാറിൽ സഞ്ചാരികൾക്ക് സുരക്ഷിതമായി ഇറങ്ങാനും കുളിക്കാനും കഴിയുമെന്നതാണ് ആകർഷണം. അപകടകരല്ലാത്ത പ്രദേശമായതിനാൽ കുടുംബസമേതം നൂറുകണക്കിന് പേരാണ് ദിവസവും എത്തിയിരുന്നത്.
2018 ലെ പ്രളയത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ച പ്രകൃതി ഗ്രാമത്തെ സിൽവർ സ്റ്റോം അമ്യൂസ്‌മെന്റ് പാർക്കിന്റെ സഹകരണത്തോടെയാണ് എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പുനരുദ്ധരിച്ചത്. മാർച്ചിൽ പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തിയായെങ്കിലും  കോവിഡ് 19 ലോക് ഡൗൺ വില്ലനായതോടെ പ്രവേശനം അനുവദിച്ചിരുന്നില്ല.

കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പ്രകൃതി ഗ്രാമം സന്ദർശകർക്കായി തുറന്നു കൊടുത്തതെന്ന് എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എസ.് വിജയകുമാർ പറഞ്ഞു. സിൽവർ സ്റ്റോം റിസോർട്ടും റെസ്‌റ്റോറന്റും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനം തുടങ്ങുമെന്ന് എം.ഡി. എ.ഐ. ഷാലിമാർ അറിയിച്ചു. രാവിലെ 9 മുതൽ വൈകീട്ട് 6 വരെയാണ് സന്ദർശന സമയം.

www.dtpcezhattumugham.com എന്ന വെബ്‌സൈറ്റിൽ ബുക്ക് ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് : 944 600 5429 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.