കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി. ചെന്നൈ-മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിന്‍ സ്റ്റിക്, 350 ഡിറ്റേനറ്റര്‍ എന്നിവയാണ് റെയില്‍വേ പൊലീസ് പിടികൂടിയത്. സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ഒരു യാത്രക്കാരിയെ കസ്റ്റഡിയില്‍ എടുത്തു.
സ്‌ഫോടക വസ്തുക്കള്‍ കിണറുപണിക്ക് കൊണ്ടുന്നതാണെന്ന് തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശിനിയായ രമണി പോലീസിന് മൊഴിനല്‍കി. റെയില്‍വേ പോലീസിന്റെ പതിവ് പരിശോധനയിലാണ് ട്രെയിനിന്റെ ഡി വണ്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്ന് സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. കസ്റ്റഡിയില്‍ എടുത്ത യാത്രക്കാരിക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ല. ചെന്നൈയില്‍ നിന്ന് തലശേരിക്കാണ് യാത്രക്കാരി ടിക്കറ്റ് എടുത്തത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.