Features

ഗള്‍ഫ് ഇന്ത്യാക്കാരില്ലാത്ത പ്രവാസി വോട്ട്

ഗള്‍ഫ് ഇന്ത്യന്‍സ്.കോം

പ്രവാസി ഇന്ത്യാക്കാര്‍ക്ക് തപാല്‍ വഴി വോട്ടു രേഖപ്പെടുത്താന്‍ അവസരമൊരുക്കുന്ന ആദ്യ രാജ്യങ്ങളുടെ പട്ടികയില്‍ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇല്ല. പ്രവാസി ഇന്ത്യാക്കാര്‍ക്ക് തപാല്‍ വഴി വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതിനായി തെരഞ്ഞെടുപ്പു കമ്മീഷന്‍ താല്‍പര്യം പ്രകടിപ്പിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇടം പിടിക്കാതെ പോയത്.

അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ജര്‍മനി, ഫ്രാന്‍സ്, ആസ്ത്രേലിയ, ജപ്പാന്‍ എന്നിവയാണ് പോസ്റ്റല്‍ വോട്ട് സമ്പ്രദായം പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ഇടം നേടിയ രാജ്യങ്ങള്‍. തെരഞ്ഞെടുപ്പു കമീഷന്‍ ഇതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിനു നല്‍കിയ നിര്‍ദേശത്തെ അടിസ്ഥാനമാക്കി ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഗള്‍ഫ് രാജ്യങ്ങളില്‍ അധിവസിക്കുന്ന ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യാക്കാരെ പൈലറ്റ് പദ്ധതിയില്‍ നിന്നും ഒഴിവാക്കിയത് കേരളത്തിനോടുള്ള അവഗണനയുടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ്. വോട്ടു ചെയ്യാനായി രജിസ്റ്റര്‍ ചെയ്ത വിദേശ ഇന്ത്യാക്കാരില്‍ ഭൂരിഭാഗവും കേരളത്തില്‍ വോട്ടു രേഖപ്പെടുത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2019-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 87,651 പേരും കേരളത്തില്‍ നിന്നുള്ളവരായിരുന്നു. വോട്ടു രേഖപ്പെടുത്തിയ 25,606 പ്രവാസികളില്‍ 25,534 പേരും കേരളത്തില്‍ നിന്നുള്ളവരായിരുന്നു.

ഗള്‍ഫ് പ്രവാസികളില്‍ നല്ലൊരു പങ്കും ബിജെപി അനുകൂല മനോഭാവം പുലര്‍ത്തുന്നവര്‍ അല്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖലയിലെ രാജ്യങ്ങളെ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയതെന്നും കണക്കാക്കപ്പെടുന്നു. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ അതാതു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി, ഹൈക്കമ്മീഷനുകള്‍ വഴി പ്രവാസികള്‍ക്കായ ഇന്ത്യാക്കാര്‍ക്ക് തപാല്‍ വോട്ടു ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുന്ന പൈലറ്റു പദ്ധതിയാണ് കമീഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനക്കായി സമര്‍പ്പിച്ചിട്ടുള്ളത്.

 

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.