Gulf

ഒമാനില്‍ പ്രവാസികളുടെ ജനസംഖ്യയില്‍ വര്‍ദ്ധന, സര്‍ക്കാര്‍ മേഖലയില്‍ ഇടിവ്

ജനുവരി 2022 ന് ശേഷം അറുപതിനായിരത്തോളം പേര്‍ ഒമാനില്‍ ജോലി തേടി എത്തിയതായി കണക്കുകള്‍

സ്‌കത്ത് : കോവിഡ് മഹാമാരികാലത്ത് ഒമാനില്‍ നിന്നും നിരവധി പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് സ്വദേശങ്ങളിലേക്ക് മടങ്ങിയെങ്കിലും രോഗവ്യാപനത്തില്‍ ശമനം ഉണ്ടായതോടെ വീണ്ടും പ്രവാസികള്‍ രാജ്യത്തേക്ക് മടങ്ങി വരുന്നതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2022 ജനുവരി ഒന്നിനും ഫെബ്രവരി 28 നുമിടയില്‍ 57,870 പേര്‍ ഒമാനില്‍ തൊഴില്‍ വീസയിലെത്തിയതായാണ് മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്റെ ബുള്ളറ്റിനില്‍ പറയുന്നത്.

ഇതനുസരിച്ച് രാജ്യത്തെ ജനസംഖ്യ 2021 ഡിസംബര്‍ 31 ലെ 4,527,446 ല്‍ നിന്നും 2022 ഫെബ്രുവരി 28 ല്‍ 4,595,661 ആയി ഉയര്‍ന്നു.

ഇതേകാലയളവില്‍ ഒമാനിലെ പ്രവാസി തൊഴിലാളികളുടെ ജനസംഖ്യ 14,09000 ല്‍ നിന്നും 14,61000 ആയി ഉയര്‍ന്നു.

അതേസമയം, സര്‍ക്കാര്‍-പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ പത്തു ശതമാനത്തിന്റെ കുറവുണ്ടായി. 2022 ഫെബ്രുവരി അവസാനത്തെ കണക്ക് അനുസരിച്ച് 37,996 വിദേശികളാണ് സര്‍ക്കാര്‍ ജോലിയിലുള്ളത്.

ബംഗ്ലാദേശികളാണ് വിദേശ പൗരന്‍മാരില്‍ ഏറെയും. രണ്ടാമത്തെ വലിയ പ്രവാസി സമൂഹം ഇന്ത്യയില്‍ നിന്നുമാണ്.

546,182 ബംഗ്ലാദേശി പൗരന്‍മാരാണ് ഒമാനിലുള്ളത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവരുടെ എണ്ണം 490,114 ആണ്. പാക്കിസ്ഥാനികളാണ് മൂന്നാം സ്ഥാനത്ത്. 206,083. ഫിലിപ്പൈന്‍സ് 46,240, ഈജിപ്ത് 31,817, ശ്രീലങ്ക 20,306 നേപ്പാള്‍ 18, 367 ടാന്‍സാനിയ 11,584, സുഡാന്‍ 8,020 എന്നിങ്ങനെയാണ് ഇതര രാജ്യക്കാരുടെ സംഖ്യ.

പ്രവാസികളില്‍ ഏറിയ പേരും തലസ്ഥാനമായ മസ്‌കത്തിലാണ് ജോലി ചെയ്യുന്നത്. പ്രവാസികളിലേറേയും ജോലി ചെയ്യുന്നത് നിര്‍മാണ മേഖലയിലാണ്.നാലു ലക്ഷത്തിലേറെ പേര്‍ ഈ മേഖലയിലുണ്ട്. രണ്ട് ലക്ഷത്തോളം പേര്‍ നിര്‍മാണ മേഖലയിലും ഇത്രയും തന്നെ പേര്‍ ഓട്ടോമൊബൈല്‍ സെയില്‍സ്, റിപയര്‍ എന്നീ മേഖലകളിലും ജോലി ചെയ്യുന്നു. എഴുപതിനായിരത്തോളം പേരാണ് അഡ്മിനിസ്‌ട്രേഷന്‍ ഇതര സര്‍വ്വീസ് മേഖലകളിലുള്ളത്.

 

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.