Breaking News

വണ്‍എംഡിബി കുംഭകോണം: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി കുറ്റക്കാരന്‍

കോലാലംപൂര്‍: മലേഷ്യയിലെ വിവാദമായ വണ്‍എംഡിബി കുംഭകോണ കേസില്‍ മലേഷ്യന്‍ മുന്‍പ്രധാനമന്ത്രി നജീബ് റസാഖ് കുറ്റക്കാരനെന്ന് കോടതി. മലേഷ്യയുടെ പൊതുവികസന ഫണ്ടായ വണ്‍ മലേഷ്യ ഡെവലപ്‌മെന്റ് ബെര്‍ഹാദില്‍ നിന്ന് 4.5 ബില്യണ്‍ യുഎസ് ഡോളര്‍ (7400 കോടിരൂപ) തട്ടിപ്പ് നടത്തിയെന്നാണ് കേസ്. രാഷ്ട്രീയ പ്രേരിതമാണ് തനിക്ക് എതിരെയുള്ള കേസെന്ന് വാദിക്കുന്ന നജീബ്, അപ്പീല്‍ നല്‍കുമെന്നും പ്രതികരിച്ചു.അധികാര ദുര്‍വിനിയോഗം, വിശ്വാസ വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് 67 വയസ്സുകാരനായ നജീബിന് എതിരെ ചുമത്തിയിട്ടുള്ളത്. ജഡ്ജി മുഹമ്മദ് നസ്ലാന്‍ ഗസാലി രണ്ടു മണിക്കൂറെടുത്താണ് വിധിന്യായം വായിച്ചത്.

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് അറുപത്തേഴുകാരനായ നജീബ് ആരോപിക്കുന്നത്. അധികാര ദുര്‍വിനിയോഗം, വിശ്വാസ വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് നജീബിനെതിരേയുള്ളത്. പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ നജീബിനായില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. സ്വന്തം കാര്യങ്ങള്‍ക്കായി ഫണ്ട് ദുരുപയോഗം നടന്നുവെന്ന് സംശയാതീതമായി പ്രോസിക്യൂട്ടര്‍മാര്‍ തെളിയിച്ചിട്ടുണ്ടെന്നും കോടതി അറിയിച്ചു.

നജീബ് റസാഖിന്റെ നേതൃത്വത്തില്‍ 2009ല്‍ ആണ് വണ്‍എംഡിബി എന്ന പേരില്‍ ഫണ്ട് രൂപീകരിക്കുന്നത്. മലേഷ്യയുടെ സാമ്പത്തികപുരോഗതിക്ക് വേണ്ടി ഫണ്ട് ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. നജീബ് ഇത് വകമാറ്റി ചെലവഴിച്ചു എന്നാണ് ആരോപണം. യുഎസ് അന്വേഷണ ഏജന്‍സികളുടെ കണക്കില്‍ ഏതാണ്ട് 7400 കോടിരൂപയോളം അഴിമതിയാണ് നടന്നിട്ടുള്ളത്.നജീബിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ മാത്രം 700 ദശലക്ഷം യുഎസ് ഡോളര്‍ എത്തിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. നജീബിന്റെ ഭാര്യയും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അഴിമതിയുടെ ഭാഗമായെന്നാണ് കണ്ടെത്തല്‍.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.