Kerala

എവര്‍ ഗ്ലോബിന് ശേഷം ‘എവര്‍ ഗിഫ്റ്റഡ്’; വിഴിഞ്ഞത്ത് രണ്ടാമത്തെ ക്രൂ ചെയ്ഞ്ച് ഇന്ന്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഇന്ന് രണ്ടാമത്തെ ക്രൂചെയ്ഞ്ചിന് സാക്ഷ്യം വഹിക്കും. എവര്‍ ഗ്രീന്‍ ഗ്രൂപ്പിന്റെ മറ്റൊരു കൂറ്റന്‍ കണ്ടെയ്‌നറായ ‘എവര്‍ ഗിഫ്റ്റഡ്’ ആണ് വിഴിഞ്ഞം പുറംകടലില്‍ നങ്കൂരമിടുന്നത്. നെതര്‍ലാന്‍ഡില്‍ നിന്നും കൊളംബോയിലേക്ക് പോകുന്ന കപ്പലില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 12 പേരുണ്ട്. ഇവര്‍ വിഴിഞ്ഞത്ത് ഇറങ്ങുകയും രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അത്രയും പേര്‍ തിരിച്ച് കപ്പലിലേക്ക് കയറുകയും ചെയ്യും. രാജസ്ഥാന്‍ സ്വദേശിയാണ് കപ്പിലിലെ ക്യാപ്റ്റന്‍.

വലിയതുറ കേന്ദ്രമായ ഡോവിന്‍സ് റിസോഴ്‌സ് പ്രൈ ലി. ഏജന്‍സി മുഖാന്തിരം എത്തുന്ന കപ്പലിലെ ക്രൂ ചേഞ്ചിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് തുറമുഖ ഓഫീസര്‍ ക്യാപ്റ്റന്‍ ഹരി അച്യുത വാര്യര്‍, കണ്‍സര്‍വേറ്റര്‍ എസ് കിരണ്‍ എന്നിവര്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ച്ച എവര്‍ഗ്രീന്‍ ഗ്രൂപ്പിന്റെ എവര്‍ ഗ്ലോബ് ആണ് വിഴിഞ്ഞത്ത് ആദ്യ ക്രൂചെയ്ഞ്ച് നടത്തിയത്. 2.2 ലക്ഷം ടണ്‍ ഭാരമുള്ള കപ്പലാണ് എവര്‍ ഗ്ലോബില്‍ നിന്നും മലയാളികള്‍ ഉള്‍പ്പെടെ 13 പേരാണ് കരയിലേക്ക് ഇറങ്ങിയത്. അവസാന നിമിഷം ക്രൂചെയ്ഞ്ചിന് ഇമിഗ്രേഷന്‍ വകുപ്പിന്റെ അനുമതി ലഭിക്കാതെ വരുകയും പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.