കോട്ടയം: ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പച്ചക്കറികളുമായി എത്തിയ ലോറി ഡ്രൈവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ഇന്ന് രാവിലെ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇന്ന് മാര്‍ക്കറ്റിലെത്തിയ 28 പേരെയും രാവിലെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയിരുന്നു.
നേരത്തെ മത്സ്യ മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ മാര്‍ക്കറ്റിലെ 48 പോരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മത്സ്യവ്യാപാര പെട്ടികള്‍ അടുക്കിവെയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ട രണ്ടുപേര്‍ക്കും മത്സ്യ വ്യാപാരിയുടെ ജീവനക്കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. മത്സ്യവാപാരിയുടെ ജീവനക്കാരന് ഇന്നലെയാണ് കോവിഡ് പോസിറ്റീവായത്. ഇയാളുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. ഇതോടെ മത്സ്യമാര്‍ക്കറ്റും പ്രദേശത്തെ കടകളും ചിറക്കുളം റോഡിലെ നഗരസഭാ ഓഫീസിന്റെ പുരകുവശം മുതല്‍ പഴയ എംസി റോഡ് വരെയുളള ഭാഗവും താത്കാലികമായി അടച്ചു. പ്രദേശത്തെ രോഗ വ്യാപന സാധ്യത ഏറിയിരിക്കുകയാണ്. മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് കോവിഡ് വ്യാപനമുണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളിലെ കോവിഡ് പരിശോധന ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.