Kerala

ടെക്നോറസ് ഇന്‍ഫോ സൊല്യൂഷന്‍സ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി

 

കോഴിക്കോട്: എഫ്എംസിജി, ഭക്ഷ്യ വ്യവസായങ്ങള്‍ക്ക് ഇആര്‍പി സേവനങ്ങള്‍ നല്‍കുന്ന ടെക്നോറസ് ഇന്‍ഫോ സൊല്യൂഷന്‍സ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ 40 ല്‍പരം രാജ്യങ്ങളിലെ വ്യവസായങ്ങള്‍ ടെക്നോറസിന്‍റെ ഉത്പന്നങ്ങള്‍ ഉപയോഗിച്ചു വരുന്നു.

പുതിയ ഓഫീസിന്‍റെ ഉദ്ഘാടനം സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ നിരീഷ് സി നിര്‍വഹിച്ചു. കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, കമ്പനി ഡയറക്ടര്‍മാരായ ജെസാദ് മൂഴിയാന്‍, യാസിര്‍ മൂഴിയാന്‍ എന്നിവരും സന്നിഹിതരായിരുന്നു.

സമുദ്രോത്പന്നം, മാംസം, പാല്‍, കോഴി, പഴം-പച്ചക്കറി, എഫ്എംസിജി എന്നീ വിഭാഗങ്ങളിലെ വ്യവസാങ്ങളാണ് മുഖ്യമായും ഇവരുടെ ഐടി സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ഇതു കൂടാതെ വന്‍കിട അലക്ക് കമ്പനികളും ഇവരുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നു. 2016 ല്‍ സ്ഥാപിതമായ ടെക്നോറസ് ഇന്‍ഫോ സൊല്യൂഷന്‍സ് ഐഎസ്ഒ അംഗീകൃതമാണ്.

അടുത്തിടെ മൂന്ന് കമ്പനികള്‍ സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പെട്രോളിയം വ്യവസായങ്ങള്‍ക്ക് സൈബര്‍ സുരക്ഷ സംബന്ധിച്ച എന്‍ജിനീയറിംഗ് സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ഡിഫോര്‍ സെക്യൂരിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ബിസിനസ് സംരംഭങ്ങള്‍ക്ക് സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കുന്ന ഇആര്‍ഇ ബിസിനസ് സൊല്യൂഷന്‍സ്, ഇആര്‍പി സേവനങ്ങള്‍ നല്‍കുന്ന ടെക് ലോജിക്ക ഐടി ഡിറ്റി സൊല്യൂഷന്‍സ് എന്നിവയാണ് സമീപകാലത്ത് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

നേരിട്ട് 1500 തൊഴിലവസരം പ്രദാനം ചെയ്യാന്‍ ശേഷിയുള്ള സ്ഥാപനമാണ് കോഴിക്കോട് സൈബര്‍ പാര്‍ക്ക്. മൂന്നു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സഹ്യ കെട്ടിട സമുച്ചയത്തില്‍ 60 ശതമാനം സ്ഥലവും വാടകയ്ക്ക് പോയിക്കഴിഞ്ഞു. 45 കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കോവിഡ് അനന്തര സമയത്ത് 15 കമ്പനികളാണ് സ്ഥലത്തിന്‍റെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇത് 3 മുതല്‍ 6 മാസനത്തിനുള്ളില്‍ അനുവദിച്ചു നല്‍കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

11 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.