Kerala

ഇലക്ട്രിക് വാഹന മോട്ടോര്‍ ഉത്പാദന രംഗത്ത് ചുവടുവെയ്ക്കാന്‍ കെല്‍

 

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോര്‍ ഉത്പാദന രംഗത്ത് ചുവടുവെയ്ക്കാന്‍ പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി (കെല്‍). ഇതിനായി മൂന്ന് കോടി രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതായി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. 10 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍ നല്‍കുന്ന പണം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മോട്ടോര്‍ പ്രൊഡക്ഷന്‍ യൂണിറ്റ് ആരംഭിക്കുന്നതോടെ കമ്പനിയുടെ മൊത്തം വിറ്റുവരവില്‍ 40 കോടി രൂപയുടെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

 

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോര്‍ ഉത്പാദന രംഗത്ത് ചുവടുവെയ്ക്കാന്‍ പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി (കെല്‍). 10 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്ന് കോടി രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മോട്ടോര്‍ പ്രൊഡക്ഷന്‍ യൂണിറ്റ് ആരംഭിക്കുന്നതോടെ കമ്പനിയുടെ മൊത്തം വിറ്റുവരവില്‍ 40 കോടി രൂപയുടെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. 

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. ഇനിയുള്ള കാലം ഇലക്ട്രിക് വാഹനങ്ങളുടെതാകുമെന്ന വിലയിരുത്തലിലാണ് കെല്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കെല്‍ 129 കോടിയിലധികം വിറ്റുവരവും 70 ലക്ഷം രൂപയുടെ ലാഭവും സ്വന്തമാക്കി. തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡിനും മറ്റും ട്രാന്‍സ്ഫോര്‍മര്‍ യൂണിറ്റുകള്‍ കെല്‍ നല്‍കുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് ആള്‍ട്ടര്‍നേറ്റുകളും വിതരണം ചെയ്യുന്നു. ടൂറിസം വകുപ്പുള്‍പ്പെടെയുള്ള സിവില്‍ നിര്‍മാണ പദ്ധതികളും കെഎല്‍ ഏറ്റെടുത്തിട്ടുണ്ട്. പവര്‍ ട്രാന്‍സ്ഫോര്‍മറിന്റെ വാണിജ്യ ഉത്പാദനം ഉടന്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.