Kerala

ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി പ്രവര്‍ത്തിക്കുന്നത് നഷ്ടത്തിലെന്ന് മാനേജ്‌മെന്റ്

 

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പ്രവര്‍ത്തനം പ്രതിസന്ധിയിലായ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിയുടെ ഭാഗികമായ പ്രവര്‍ത്തനം നടക്കുന്നത് കനത്ത നഷ്ടം സഹിച്ചാണെന്ന് മാനേജ്മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രണ്ടു വര്‍ഷമായി തുടര്‍ന്നുവരുന്ന അസംസ്‌കൃത വസ്തുക്കളുടെ അപര്യാപ്തത പാരമ്യത്തിലെത്തിയതോടെയാണ് 2020 ഓഗസ്റ്റ് ഒന്‍പതോടെ കമ്പനി കൊച്ചുവേളിയിലെയും തോന്നയ്ക്കലിലെയും ഫാക്ടറികളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. തുടര്‍ന്ന് കൊവിഡ് പ്രതിസന്ധി കൂടിയായതോടെ കമ്പനിയുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ യാതൊരു മാര്‍ഗവും ഇല്ലാതെയായി.

കമ്പനി അടച്ചിടലിലേക്ക് നീങ്ങിയതോടെ ആയിരത്തഞ്ഞൂറോളം കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമാണ് പ്രതിസന്ധിയിലായത്. സംസ്ഥാന സര്‍ക്കാരിന്റെയും വ്യവസായ മന്ത്രി ഇ.പി ജയരാജന്റെയും വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ജിയോളജി വകുപ്പ്, ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന നഷ്ടം സഹിച്ച് ഭാഗികമായി ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു . തൊഴില്‍ വകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരം ഫാക്ടറി തുറന്ന് പ്രവര്‍ത്തനമാരംഭിച്ചതോടെ ശമ്പള കുടിശികയും ബോണസും ചേര്‍ത്ത് ഓരോ തൊഴിലാളികള്‍ക്കും 60,000 രൂപ വീതം സഹായധനമായി നല്‍കുകയും ചെയ്തെന്നും മാനേജ്മെന്റ് അറിയിച്ചു.

കൊവിഡ് പ്രതിസന്ധിയും വിപണിയിടിവും രണ്ടു വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പ്രശ്‌നങ്ങളും കാരണം ഇ.ഐ.സി.എലിന്റെ പ്രവര്‍ത്തനം രണ്ടു വര്‍ഷങ്ങളായി കനത്ത നഷ്ടത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭാഗികമായ പ്രവര്‍ത്തനം കമ്പനിയെ വീണ്ടും നഷ്ടത്തിലേക്കാണ് നയിക്കുന്നത്. എങ്കിലും കമ്പനിയുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനനുസരിച്ച് ഉല്‍പ്പാദനവും ഘട്ടം ഘട്ടമായി മെച്ചപ്പെടുത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും മാനേജ്മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

7 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.