ശ്രീനഗര്‍: ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിക്കേസില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജമ്മു ആന്റ് കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനായിരുന്ന കാലത്ത് 43 കോടി രൂപ ദുര്‍വിനിയോഗം ചെയ്‌തെന്ന കേസിലാണ് ചോദ്യം ചെയ്യല്‍ എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ബാങ്ക് രേഖകളുടെ അടിസ്ഥാനത്തിലാണ് ഫാറൂഖ് അബ്ദുള്ളയെ ശ്രീനഗറില്‍ വെച്ച് ചോദ്യം ചെയ്യുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷവും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. 2018 ല്‍ സിബിഐയും ചോദ്യം ചെയ്തിരുന്നു.
അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി രംഗത്തെത്തി. ബിജെപിയെ എതിര്‍ക്കുന്ന ഒരാള്‍ക്ക് നല്‍കുന്ന വിലയാണിതെന്നും വിവിധ കേന്ദ്ര ഏജന്‍സികള്‍ മുഖേന ബിജെപിയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നടപടി എടുക്കുന്ന രീതി കുറച്ചുകാലമായി തുടരുകയാണെന്നും പാര്‍ട്ടി വിമര്‍ശിച്ചു.
ജമ്മു കശ്മീരിലെ മുഖ്യധാരാ പാര്‍ട്ടികളെ ഒന്നിച്ചു ചേര്‍ക്കാന്‍ ഫറൂഖ് അബ്ദുള്ളയ്ക്ക് സാധിച്ചു എന്നതിന്റെ തെളിവാണ് ഈ ചോദ്യം ചെയ്യലെന്നും പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗുപ്തര്‍ പ്രഖ്യാപനത്തിലൂടെ പീപ്പിള്‍സ് അലയന്‍സ് രൂപീകരിച്ചതിന് പിന്നാലെ ഉണ്ടായ ചോദ്യം ചെയ്യല്‍ രാഷ്ട്രീയ വൈരാഗ്യത്തിന് ഉദാഹരണമാണെന്ന് ഫാറൂഖ് അബ്ദുള്ളയുടെ മകനും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയും വിമര്‍ശനം ഉന്നയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.