തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിനായി ലേബര്‍ കമ്മീഷണറേറ്റില്‍ ആരംഭിച്ച കോള്‍ സെന്റര്‍ വഴി മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ മാസം വരെ ലഭിച്ചത് 3161 പരാതികള്‍. ഇതില്‍ 3154 പരാതികള്‍ക്ക് പരിഹാരമായി. തൊഴില്‍ നിഷേധിക്കലുമായി ബന്ധപ്പെട്ടും മിനിമം വേതനം നിഷേധിക്കലുമായി ബന്ധപ്പെട്ടും നാല് പരാതികള്‍ വീതം ലഭിച്ചു. ഇതില്‍ ഒരെണ്ണം വീതം പരിഹരിച്ചിട്ടുണ്ടെന്നും മറ്റുള്ളവയ്‌ക്കെതിരെ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും തൊഴില്‍ വകുപ്പ് അറിയിച്ചു.
കയറ്റിറക്ക് കൂലി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് പരാതികളില്‍ നാലെണ്ണം പരിഹരിച്ചു.മറ്റുള്ള പരാതികള്‍ ഉടന്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട മുഴുവന്‍ പരാതികളും പരിഹരിച്ചു.ഇതുകൂടാതെ 3146 മറ്റുള്ള പരാതികളും ലേബര്‍ കമ്മീഷണറേറ്റിലെ കോള്‍ സെന്ററില്‍ പരിഹരിച്ചു.
കയറ്റിറക്ക് കൂലി തര്‍ക്കങ്ങള്‍, മിനിമം വേതനം നിഷേധിക്കല്‍, തൊഴില്‍ നിഷേധിക്കല്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, ഗ്രാറ്റുവിറ്റി പ്രശ്നങ്ങള്‍, അവധി ദിനങ്ങള്‍ നിഷേധിക്കല്‍ തുടങ്ങി തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കോള്‍ സെന്ററിന്റെ 1800-425-55214 എന്ന നമ്പറില്‍ അറിയിക്കാം. ആവാസ്, വേതന സുരക്ഷാ പദ്ധതി തുടങ്ങിയ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും ഇവിടെനിന്ന് കൃത്യമായ മറുപടിയും മാര്‍ഗനിര്‍ദേശവും ലഭിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണു സെന്ററിന്റെ പ്രവര്‍ത്തനം. ഞായറാഴ്ച രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയും സേവനം ലഭിക്കും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.