Gulf

ബുര്‍ജ് ഖലീഫയുടെ മുകളില്‍ ‘എയര്‍ഹോസ്റ്റസ് ‘ -എക്‌സ്‌പോ 2020 പ്രമോയും വൈറല്‍

2021 ഓഗസ്തിലും അതിസാഹസികമായ
സമാനമായ വീഡിയോ എമിറേറ്റ്‌സിനു വേണ്ടി പുറത്തിറങ്ങിയിരുന്നു.

ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സിനു വേണ്ടി പുറത്തിറക്കിയ സാഹസിക പരസ്യത്തിന്റെ രണ്ടാം ഭാഗവും സോഷ്യല്‍ മീഡിയയില്‍ വൈറലായി. എക്‌സ്‌പോ 2020 ക്കു വേണ്ടിയാണ് എമിറേറ്റ്‌സ് എയര്‍ഹോസ്റ്റസ് ഇക്കുറി ബുര്‍ജ് ഖലീഫയുടെ ഉച്ചിയില്‍ കയറിയത്.

കഴിഞ്ഞ തവണ ഏവരും വിസ്മയത്തോടെ സ്വീകരിച്ച പരസ്യമായിരുന്നു എമിറേറ്റ്‌സ് പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിനു മുകളില്‍ നിന്ന് പരസ്യം ചെയ്യാന്‍ ആദ്യമായി അവസരം ലഭിച്ച എമിറേറ്റ്‌സിന് ഇക്കുറി സമാനമായ വീഡീയോ നിര്‍മ്മിക്കാന്‍ പ്രചോദനമായത് എക്‌സ്‌പോ 2020യാണ്.

എമിറേറ്റ്‌സ് എയര്‍വേസിന്റെ എയര്‍ ഹോസ്റ്റസിന്റെ വേഷം ധരിച്ച് ബൂര്‍ജ് ഖലീഫയുടെ ഉച്ചിയില്‍ കയറി നിന്നത് കഴിഞ്ഞ തവണത്തെ താരം തന്നെയായിരുന്ന സ്‌കൈ ഡൈവര്‍ നികോള്‍ സ്മിത് ലുഡ്വികാണ്.

ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ ഒരാള്‍ക്ക് മാത്രം നില്‍ക്കാനാകാവുന്നയിടത്ത് ഒട്ടും സംഭ്രമില്ലാതെ പ്ലകാര്‍ഡുകള്‍ ഒരോന്നായി കാണിക്കുകയാണ് ലുഡ് വിക്. എക്‌സ്‌പോ 2020 കാണാന്‍ ലോകമെമ്പാടുമുള്ളവരെ ക്ഷണിക്കുന്ന വിഡീയോയാണ് പുറത്തുവിട്ടിരിക്കുന്നത്.
ഞാനിവിടെ തന്നെയുണ്ട്. എനിക്ക് ഇവിടെ നിന്നാല്‍ എക്‌സ്‌പോ കാണാം. എന്ന പ്ലകാര്‍ഡ് ഉയര്‍ത്തിക്കാണിച്ചാണ് ലുഡ് വിക് ഏവരെയും വീണ്ടും വിസ്മയിപ്പിച്ചിരിക്കുന്നത്.

ഇവര്‍ പ്ലകാര്‍ഡ് ഉയര്‍ത്തിക്കാണിക്കുമ്പോള്‍ എമിറേറ്റ്‌സിന്റെ ഏറ്റവും വലിയ വിമാനമായ എ 380 പശ്ചാത്തലത്തില്‍ പറന്നു പോകുന്ന മനോഹര ദൃശ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിസാഹസികമായി പകര്‍ത്തിയ വീഡിയോ മതിയായ പരിശീലനത്തിനു ശേഷവും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഇതിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് എമിറേറ്റ്‌സ് വ്യക്തമാക്കിയിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.