Web Desk
ദുബായ് ഇന്‍റെർ നാഷണൽ എയർപോർട്ടിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്. പുതുതായി പത്തു സർവീസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂൺ 20, 24, 25, തീയതികളിൽ കൊളംബോ, സിയാൽകോട്, ഇസ്താൻബുൾ എന്നിവിടങ്ങളിലേക്കും ജൂലൈ ഒന്നിന് ഓക്‌ലാൻഡ്, ബെയ്‌റൂട്ട്, ബ്രൂസ്സൽസ്, ഹാനോയ് , ഹോചിമിൻ സിറ്റി, ജൂലൈ 15 ന് ബാഴ്‌സിലോണ, വാഷിംഗ്‌ടൺ സിറ്റി എന്നിവിടങ്ങളിലേക്കുമാണ് സർവീസ് വ്യാപിപ്പിച്ചിട്ടുള്ളത്.
ശ്രീലങ്ക വിയറ്റ്നാം, പാകിസ്ഥാൻ എന്നിവിടങ്ങളിലിൽ നിന്നും ദുബായിലേക്ക് മടക്ക സർവീസ് നടത്തും. വീടുകളിലേക്ക് മടങ്ങിപ്പോകാൻ കഴിയാതെ കുടുങ്ങിപ്പോയ വിദേശികളെ ഉദ്ദേശിച്ചാണ് പ്രധാനമായും സർവീസ് വ്യാപിപ്പിച്ചിട്ടുള്ളത്.
ജൂലൈ ആദ്യവാരത്തോടെ ലണ്ടൻ ഹീത്രോ , മാഞ്ചെസ്റ്റർ, ഫ്രാങ്ക് ഫട്ട്, പാരീസ്, സുറിച്ച്, മാഡ്രിഡ്, ആംസ്റ്റർ ഡാം, കോപ്പൻ ഹെഗൻ , ഡബ്ലിങ്, ന്യൂയോർക്ക് ജെ.എഫ്.കെ, ടോറോന്റോ, കോലാലംപുർ, സിങ്കപ്പൂർ, ഹോങ്കോങ് എന്നിവിടങ്ങളിലേക്കും സർവീസ് നടത്താൻ തീരുമാനിച്ചതായി എമിറേറ്റ്സ് തലവൻ അദ്നാൻ കാസിം അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.