Kerala

ആനക്കള്ളക്കടത്ത് മാഫിയയ്‌ക്കെതിരായ നടപടികള്‍ നിര്‍ത്തിവെക്കരുത്: വയനാട് പ്രകൃതി സംരക്ഷണസമിതി

 

നിയമവിരുദ്ധമായി കേരളത്തിലേക്ക് 200ല്‍പരം ആനകളെ കടത്തിയ അന്തര്‍ സംസ്ഥാന മാഫിയക്കെതിരെ നിയമനടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള വനംവകുപ്പിന്റെ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ആനകളെ വില്‍പ്പന നടത്തിയതിലൂടെ നടന്ന കോടിക്കണക്കിന്ന് രൂപയുടെ നികുതി വെട്ടിപ്പിനെക്കുറിച്ചും അന്വേഷിക്കേണ്ടതാണെന്നും സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ വാഹനങ്ങളില്‍ കടത്തരുതെന്ന ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ആ നിയമങ്ങളെല്ലാം ലംഘിച്ച് വ്യാജ രേഖകള്‍ ചമച്ച് ഒറീസ്സ, ബീഹാര്‍, ആന്തമാന്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആനകളെ കേരളത്തിലേക്ക് കടത്തുകയാണ്.

200 ലധികം ആനകളെ കേരളത്തില്‍ വില്പന നടത്തിയതായി യൂ ട്യൂബ് വീഡിയോയില്‍ കൊല്ലത്തുള്ള ആനയുടമയും ആന വ്യാപാരിയുമായ വി.ഷാജി അവകാശപ്പെട്ടിരുന്നു. തൃശ്ശൂരിലെ ആന ഉത്സവ സംരക്ഷണ സഹായ സമിതിയുടെ പരാതിയെ തുടര്‍ന്ന് മുഖ്യ വനപാലകന്‍ (ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍) പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഷാജി, തിരുവനന്തപുരം സ്വദേശി വി.എം. പ്രശാന്ത് തുടങ്ങിയവര്‍ക്കെതിരെ കേസ്സെടുക്കുകയും 15 ആനകളെ കസ്റ്റഡിയില്‍ എടുക്കുകയും നെടുമങ്ങാട് പുനലൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

സമീപകാലത്തായി തിരുവനന്തപുരത്തും കൊല്ലത്തും ആനകൊമ്പ് കള്ളക്കടത്ത് വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ വലയിലായിരിക്കുന്ന സംഘത്തിന് ഇതിലുള്ള പങ്ക് വൈല്‍ഡ് ലൈഫ് ക്രൈം ബ്യൂറോ, സി.ബി.ഐ തുടങ്ങിയ ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.