Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: വിജയ പ്രതീക്ഷയോടെ മുന്നണികള്‍, പ്രതികരണം

 

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ വിജയം പ്രതീക്ഷിച്ച് മുന്നണികള്‍. സര്‍ക്കാരിന്റെ ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങളും തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കിയ പദ്ധതികളും നാട്ടില്‍ വലിയ മാറ്റമുണ്ടാക്കിയെന്നും അതുകൊണ്ട് തന്നെ വിജയം തങ്ങള്‍ക്കൊപ്പമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും. ഭൂരിപക്ഷം സ്ഥലങ്ങളിലും സ്ഥാനാര്‍ഥികള്‍ ആയിട്ടുണ്ട്. യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് വിജയരാഘവന്‍ പറഞ്ഞു.

അതേസമയം, തികഞ്ഞ ശുഭാബ്ദി വിശ്വാസത്തോടുകൂടിയാണ് കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് കാര്യക്ഷമമായ അഴിമതി രഹിതമായ സല്‍ഭരണമാണ്. അത് കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും മാത്രമേ സാധിക്കൂ. വലിയ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പില്‍ രംഗത്ത് വരുമെന്ന വിശ്വാസമുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ തന്നെയാകും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടുന്ന എല്‍.ഡി.എഫിന്റെ പതിവ് ഈ തവണ ഒരു കടങ്കഥയായി മാറും. പലപ്പോഴും തെരഞ്ഞെടുപ്പില്‍ കൃത്രിമവും അട്ടിമറിയൊക്കെ നടത്താറുണ്ട്. അതുകൊണ്ട്, അണികള്‍ താഴേത്തട്ടില്‍ വരെ തികഞ്ഞ ജാഗ്രതയോടെയാണ് തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട എല്ലാ തയാറെടുപ്പും മുന്നൊരുക്കങ്ങളും കോണ്‍ഗ്രസ് പൂര്‍ത്തിയാക്കി കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയമെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഘട്ടം ഘട്ടമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന മുന്നണി ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.ഇടത് വലത് മുന്നണികള്‍ ജനങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു കഴിഞ്ഞു. സ്വര്‍ണ്ണക്കടത്ത് എല്‍ഡിഎഫിന് വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. യു.ഡിഫിന്റെ വിശ്വാസത പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞു. ഇടതുമുന്നണിയും വലതു മുന്നണിയും ഒരുപോലെയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. എന്‍.ഡി.എ വന്നാല്‍ ചെയ്യുന്ന കാര്യങ്ങള്‍ അടങ്ങിയ വികസന രേഖയും ഉണ്ടാക്കി കഴിഞ്ഞു. എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയവും സീറ്റ് വിഭജനവും പൂര്‍ത്തിയാക്കി കഴിഞ്ഞു. മുമ്പെങ്ങും ഇല്ലാത്ത തരത്തിലുള്ള വലിയ പ്രചരണമാണ് ദേശീയ ജനാധിപത്യസഖ്യം നടത്തുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.