Kerala

ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിന്റെ രാഷ്ട്രീയം

രാഷ്ട്രീയ ലേഖകന്‍

ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണമാവും കേരളത്തില്‍ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും, നിയമസഭയിലേക്കുമുളള തെരഞ്ഞെടുപ്പുകളിലെ ഒരു നിര്‍ണ്ണായക ചേരുവയെന്ന വ്യക്തമായ സൂചന കുറച്ചു ദിവസങ്ങളായി അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നു. വിവാദമായ സ്വര്‍ണ്ണക്കടത്തമായി ബന്ധപ്പെട്ട്‌ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിയും, ബിജെപി-യും തുടങ്ങി വച്ച സമരം വ്യക്തമായ മതപരതയുടെ രൂപഭാവങ്ങള്‍ കൈവരിക്കുന്നതിന്റെ ലക്ഷണങ്ങളാണ്‌ ഇപ്പോള്‍ പ്രകടമാകുന്നത്‌. സ്വര്‍ണ്ണകടത്തു കേസ്സില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി. ജലീലിന്‌ എതിരെ നടക്കുന്ന സമരമാണ്‌ ഭൂരിപക്ഷ-ന്യൂനപക്ഷ ധ്രുവീകരണത്തിന്റെ സാധ്യതകള്‍ക്ക്‌ ആക്കം കൂട്ടിയത്‌. ജലീലിന്‌ എതിരായ സമരം ആര്‍.എസ്സ്‌.എസ്സ്‌‌-ബിജെപി സഖ്യത്തിന്റെ ആസൂത്രിതമായ വര്‍ഗീയ പ്രചാരണത്തിന്റെ ഭാഗമെന്നാണ്‌ സിപിഎ-ഉം ഇടതു ജനാധിപത്യ മുന്നണിയും വിലയിരുത്തുന്നത്‌.

സംഘപരിവാറിന്റെ അജന്‍ഡ നടപ്പിലാക്കുന്നതിന്റെ ‘ബി ടീം’ ആയി കോണ്‍ഗ്രസ്സും, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും മാറിയെന്ന പ്രചാരണമാണ്‌ ജലീലിനെ സംരക്ഷിക്കുന്നതിനായി സിപിഎം മെനയുന്ന പ്രതിരോധത്തിന്റെ മുഖ്യതന്ത്രം. വിശുദ്ധ ഖുറാന്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ ജലീല്‍ നടത്തിയെന്നു പറയുന്ന ഇടപെടല്‍ സ്വര്‍ണ്ണക്കടത്തിനു വേണ്ടിയാണെന്ന കോണ്‍ഗ്രസ്സ്‌-ലീഗ്‌ പ്രചാരണത്തിന്റെ മുനയൊടിക്കുകയാണ്‌ ഈ തന്ത്രത്തിന്റെ ലക്ഷ്യം. സ്വര്‍ണ്ണക്കടത്തിന്റെ വിഷയം വിശുദ്ധ ഖുറാനുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്ന മറുവാദവുമായി കോണ്‍ഗ്രസ്സ്‌-ലീഗ്‌ നേതാക്കള്‍ രംഗത്തു വന്നുവെങ്കിലും സിപിഐഎം നടത്തുന്ന പ്രത്യാക്രമണത്തെ ഫലപ്രദമായി നേരിടുവാന്‍ ഇതുമാത്രം മതിയാവില്ല.
കസ്റ്റംസ്‌, എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പരിഗണനയില്‍ ഉള്ള കേസ്സില്‍ ജലീലിന്‌ എതിരെ വ്യക്തമായ തെളിവുകള്‍ ഇതുവരെയില്ല. കുറ്റവാളി ആയി മുദ്ര കുത്തുവാന്‍ ഉതകുന്ന തെളിവുകളുടെ അഭാവത്തില്‍ സംശയത്തിന്റെ പുകമറ നിലനിര്‍ത്തുവാന്‍ മാത്രമായി ആരോപണങ്ങള്‍ ഉന്നയിക്കാനാവില്ല. ഇത്തരം കേസ്സുകളുടെ അന്വേഷണവും തെളിവു ശേഖരണവുമായി ബന്ധപ്പെട്ടപ്രക്രിയയെ അടിസ്ഥാനമാക്കി വിലയിരുത്തന്ന പക്ഷം സംശയത്തിന്റെ പുകമറ ഉയര്‍ത്തുന്നതിനപ്പുറം തെളിവുകള്‍ ലഭിക്കുക വിരളമാണ്‌. ജലീലിന്‌ എതിരെയുള്ള സമരം സംഘപരിവാറിന്റെ അജന്‍ഡയുടെ ഭാഗമാണെന്ന പ്രചാരണം യുഡിഎഫ്‌ ക്യാമ്പില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ്‌ സിപിഎം-ന്റെ കണക്കുകൂട്ടല്‍. സിപിഎം-ന്റെ ഈ കണക്കുകൂട്ടല്‍ പിഴയ്‌ക്കുമെന്നാണ്‌ കോണ്‍ഗ്രസ്സ്‌-ലീഗ്‌ നേതാക്കളുടെ വിലയിരുത്തല്‍. ശബരിമല സ്‌‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ ഫലമായി സിപിഎം-ന്റെ ഹിന്ദുവോട്ടുകളില്‍ ഉണ്ടായ വിള്ളല്‍ കൂടുതല്‍ വ്യാപകമാക്കുന്നതിനു മാത്രമെ വിശുദ്ധ ഖുറാനുമായി ബന്ധപ്പെട്ട പ്രചാരണം സഹായിക്കുവെന്നാണ്‌ അതിന്റെ അടിസ്ഥാനമായി അവര്‍ പറയുന്നത്‌. ഭൂരിപക്ഷ വര്‍ഗീയതയുടെ ബലത്തില്‍ മാത്രം രാഷ്ട്രീയ അസ്‌തിത്വം നിലനിര്‍ത്തുന്ന ബിജെപി-യെ സംബന്ധിച്ചിടത്തോളം ഇടതു-വലതു മുന്നണികള്‍ പരസ്‌പരം നടത്തുന്ന ഈ പോരിന്റെ ഗുണഭോക്താക്കളായി മാറുകയാണ്‌. തെളിവുകളുടെ സാക്ഷ്യപത്രങ്ങളെക്കാള്‍ സംശയത്തിന്റെ പുകമറയാണ്‌ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ മത്സരവേദിയില്‍ നിര്‍ണ്ണായകമാവുകയെന്ന തിരിച്ചറിവ്‌ വേണ്ടതിലധികം കൈമുതലായുള്ള നേതാക്കളാണ്‌ എല്ലാ മുന്നണികളുടെയും ഐശ്വര്യം. അവരെ സംബന്ധിച്ചിടത്തോളം ആരോപണങ്ങളെ സജീവമായി നിലനിര്‍ത്തുകയാണ്‌ പ്രഥമ ദൗത്യം. ഓഹരി വിപണിയിലെ സൂചിക പോലെ വര്‍ഗീയമായ ധ്രുവീകരണത്തിന്റെ രാഷ്ട്രീയമൂല്യം ഉയരുന്നതിന്റെ പശ്ചാത്തലം ഇതാണ്‌.

മത-ജാതി സമവാക്യങ്ങള്‍ തെരഞ്ഞടുപ്പിന്റെ നിര്‍ണ്ണായക ഘടകമാവുന്നത്‌ പുതിയ കാര്യമല്ല. വര്‍ഗീയമായ ധ്രുവീകരണം തെരഞ്ഞെടുപ്പിന്റെ മുഖ്യഘടകമായി ഉരുത്തിരിയുന്നത്‌ കേരളത്തില്‍ പുതിയ പ്രതിഭാസമാണ്‌. 1959-ലെ വിമോചന സമരത്തിന്റെ കാലഘട്ടത്തില്‍ പോലും മത-ജാതി ശക്തികള്‍ തങ്ങളുടെ അജന്‍ഡ ഇത്രയും തുറന്ന നിലയില്‍ പ്രകടിപ്പിച്ചിട്ടില്ല. ശബരിമലയിലെ സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്‌ ഭൂരിപക്ഷ വര്‍ഗീയത കേരളത്തിന്റെ രാഷ്ട്രീയ പ്രക്രിയയില്‍ ഇത്രയും പച്ചയായി രംഗത്തു വരുന്നത്‌. ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും, യുഡിഎഫും അതിന്റെ ഗുണഭോക്തക്കളായി. കേരളത്തിലെ ഭരണാധികാര രാഷ്ട്രീയത്തിന്റെ ബലതന്ത്രത്തില്‍ ഭൂരിപക്ഷ വര്‍ഗീയത ആചാരമെന്ന വേഷപ്പകര്‍ച്ചയോടെ പുതിയ ബഹുമാന്യത നേടി. ഭൂരിപക്ഷ വര്‍ഗീയതയുടെ ഈ വേഷപ്പകര്‍ച്ചയെ ചെറുക്കുവാന്‍ പ്രാപ്‌തിയുള്ള ഫലപ്രദമായ കീഴാള-സ്‌ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തുന്നതില്‍ മുഖ്യധാര ഇടതുപക്ഷം പരാജയപ്പെട്ടതിന്റെ പ്രകടമായ തെളിവായിരുന്നു ലോകസഭ തെരഞ്ഞെടുപ്പു ഫലം. കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ രൂപഭാവങ്ങളില്‍ വന്ന ഈ മാറ്റത്തിന്റെ പ്രതിഫലനം കൂടിയാണ്‌ ഇപ്പോള്‍ പ്രകടമായിട്ടുള്ള ഭൂരിപക്ഷ-ന്യൂനപക്ഷ ധ്രുവീകരണത്തിന്റെ സൂചനകള്‍.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.