Kerala

സമ്പര്‍ക്ക രോഗികള്‍ കൂടുന്നു: എറണാകുളത്ത് പരിശോധന വര്‍ധിപ്പിച്ച് ജില്ലാ ഭരണകൂടം

 

കൊച്ചി: സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പരിശോധനകള്‍ വര്‍ധിപ്പിച്ച് ജില്ലാ ഭരണകൂടം. സമ്പര്‍ക്ക രോഗികള്‍ ഉയരുന്ന ആലുവ, ചെല്ലാനം മേഖലകളിലെ ഹൈറിസ്ക് വിഭാഗങ്ങളിലെ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം.

ജില്ലയിലെ സാഹചര്യം നിലവില്‍ നിയന്ത്രണ വിധേയമാണെങ്കിലും ആശങ്ക ഒഴിയുന്നില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. കൊച്ചിയില്‍ നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ സാഹചര്യം സങ്കീര്‍ണമാകുമെന്ന് മേയര്‍ സൗമിനി ജെയ്ന്‍ മുന്നറിയിപ്പ് നല്‍കി. ആലുവയിലും ചെല്ലാനത്തുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവര്‍ കൂടിവരുന്നത്. ഈ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. ആലുവയിലെ 15 വാര്‍ഡുകള്‍ നിയന്ത്രണ മേഖലയാക്കിയതോടെ നഗരം പൂര്‍ണമായും അടച്ചു.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശ മേഖലയായ ചെല്ലാനം പഞ്ചായത്തില്‍ അതിവേഗ വ്യാപനത്തിന്‍റെ സാധ്യതയുള്ളതിനാല്‍ ഈ മേഖലകളിലെ മുതിർന്ന പൗരന്മാർ ഉൾപ്പടെ ഹൈറിസ്ക് വിഭാഗത്തിലെ മുഴുവൻ ആളുകൾക്കും കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. മൊബൈല്‍ യൂണിറ്റുകള്‍ വഴി സ്രവം ശേഖരിക്കും. ആവശ്യമെങ്കില്‍ ആന്‍റീജന്‍ പരിശോധന നടത്തുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

അതേസമയം കൊച്ചി നഗരത്തില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം കുറവാണ്. സ്വകാര്യ ഏജൻസിയുമായി സഹകരിച്ച് നഗരത്തിലെ നിയന്ത്രിത മേഖലകൾ നഗസഭ അണുവിമുക്തമാക്കി. എറണാകുളം എസ്ആ‌ർവി സ്കൂളിലെ പ്ലസ് ടു മൂല്യനിർണയത്തിൽ പങ്കെടുത്ത കെമിസ്ട്രി അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 18 അധ്യാപകര്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.