എറണാകുളം: ജില്ലയിൽ ബലിപെരുന്നാൽ ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും സ്വീകരിക്കേണ്ട മുൻകരുതലുകളും നിയന്ത്രണങ്ങളും നിർദേശിച്ചു കൊണ്ട് ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിറക്കി. ബലികർമത്തിനായി ആളുകൾ ഒത്തുകൂടുന്നത് രോഗവ്യാപനത്തിന് കരണമാവുന്നതിനാൽ കടുത്ത നിയന്ത്രണങ്ങൾക്ക് അനുസരിച്ചായിരിക്കും കർമങ്ങൾ നടക്കുക.
1. ബലിപെരുന്നാൾ ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ നടത്താൻ പാടുള്ളു.
2. ആഘോഷങ്ങൾ പരമാവധി ചുരുക്കി ചടങ്ങുകൾ മാത്രമായി നടത്താൻ ശ്രമിക്കണം.
3. പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമായി നടത്താൻ ശ്രമിക്കണം. ഈദ് ഗാഹുകൾ ഒഴിവാക്കണം. വീടുകളിൽ ബലി കർമങ്ങൾ നടത്തുമ്പോൾ അഞ്ച് പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു .
4. ബലിക്കർമവുമായി ഇടപെടുന്നവർക്കും ജോലി ചെയ്യുന്നവർക്കും താപനില പരിശോധന നടത്തണം. ടൗണിലെ പള്ളികളിൽ അപരിചിതർ എത്തുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.
5. പെരുന്നാൾ നമസ്കാരത്തിന് പരമാവധി 100 പേരെ മാത്രമേ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
6. ബലി കർമത്തിന്റെ സമയത്തും മാംസം വീട്ടിൽ എത്തിച്ചു നല്കുമ്പോളും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണം. സാമൂഹിക അകലം പാലിക്കണം, മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. കൺടൈൻമെന്റെ് സോണുകളിൽ മാംസ വിതരണം അനുവദിക്കില്ല. വിതരണം നടത്തുന്നവർ രജിസ്റ്റർ സൂക്ഷിക്കുകയും സന്ദർശിച്ച വീടുകളുടെയും ആളുകളുടെയും വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യണം .
7. കൺടൈൻമെന്റെ് സോണുകളിൽ ബലികർമം നടത്താൻ പാടില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.