Breaking News

പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇഐഎ) വിജ്ഞാപനത്തിന് എതിര്‍പ്പ്

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന കരട് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തിന് എതിരായി രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നു. ഇ ഐ എ നോട്ടിഫിക്കേഷന്‍ 2020 എന്ന കരട് രേഖയില്‍ ജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. അഞ്ച് ലക്ഷത്തോളം പരാതികളാണ് ഇതിനോടകം കേന്ദ്രസര്‍ക്കാരിന് ലഭിച്ചിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇപ്പോള്‍ പരാതി അയക്കാനുള്ള ഇമെയില്‍ വിലാസം തടയപ്പെട്ടിരിക്കുകയാണ്. വിഷയം ഇപ്പോള്‍ രാജ്യം ഗൗരവത്തില്‍ എടുത്തിരിക്കുന്ന സാഹചര്യത്തില്‍ ലക്ഷകണക്കിന് പരാതികള്‍ മണിക്കൂറില്‍ ഉണ്ടാക്കുമെന്ന തിരിച്ചറിവ് സര്‍ക്കാരിനെ കൊണ്ട് ഇമെയില്‍ വിലാസം തടസപ്പെടുത്താന്‍ പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തുന്നത്.

കരടുവിജ്ഞാപനം നടപ്പിലാക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ശബ്ദമുയര്‍ത്തി കഴിഞ്ഞിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പത്ത് കവരുന്നതിന് സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന കരടുവിജ്ഞാപനം എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പരിസ്ഥിതി മന്ത്രി ജയറാം രമേശും എത്തിയിട്ടുണ്ട്.

കടലിലെയും കരയിലെയും എണ്ണ, പ്രകൃതി വാതക പര്യവേക്ഷണം, 25 മെഗാവാട്ടില്‍ താഴെയുള്ള ജലവൈദ്യുതപദ്ധതികള്‍, ചെറുതും ഇടത്തരവുമായ ധാതുഖനികള്‍, ചെറിയ ഫര്‍ണസ് യൂണിറ്റുകള്‍, ചെറുകിട സിമന്റ്, ആസിഡ്, ചായം നിര്‍മ്മാണ ഫാക്ടറികള്‍, 25 മുതല്‍ 100 കിലോമീറ്റര്‍ വരെയുള്ള ദേശീയപാതാവികസനം തുടങ്ങിയവയ്ക്ക് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം കേള്‍ക്കേണ്ടതില്ല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളെ കുറിച്ച് ഒരു വിവരവും ജനങ്ങള്‍ക്ക് നല്‍കാതെ നടപ്പിലാക്കാന്‍ സാധിക്കും. പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന മാറ്റങ്ങളാണ് പുതിയ വിജ്ഞാപനത്തിലുള്ളത്.

പ്രളയവും, ഭൂമി കുലുക്കവും, അന്തരീക്ഷ വ്യതിയാനവും ഭയപ്പെടുത്തുന്ന വര്‍ത്തമാന കാലത്ത് പ്രകൃതി ചൂഷണത്തിന് വഴി മരുന്നിട്ടുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നാണ് പ്രധാന ആക്ഷേപം. പരിസ്ഥിതി പഠനം നടത്താതെ പല പദ്ധതികള്‍ക്കും പുതിയ വിജ്ഞാപനം വഴി സാധിക്കും എന്നതാണ് വിമര്‍ശനം കടുപ്പിക്കാന്‍ കാരണം.

1970 ആസൂത്രിത കമ്മീഷന്‍ ആണ് ആണ് വന്‍കിട കെട്ടിടങ്ങളും മറ്റു നിര്‍മ്മാണ മേഖലകളില്‍ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കേണ്ടതുണ്ട് എന്ന് ആദ്യം അഭിപ്രായപ്പെട്ടത്. 1968ലാണ് ആണ് പരിസ്ഥിതി സംരക്ഷണ നിയമം നിലവില്‍ വരുന്നത്. ഭോപ്പാലില്‍ ഉണ്ടായ ഗ്യാസ് അപകടത്തോട് കൂടി പരിസ്ഥിതിയും ശക്തി കൂടുകയായിരുന്നു.

നിലവില്‍ വരുന്ന പുതിയ നിയമമനുസരിച്ച് ഒരു കമ്പനി തുടങ്ങുന്നതിന് മുന്‍കൂര്‍ അനുമതി തേടേണ്ട ആവശ്യമില്ല. പരിസരവാസികള്‍ , കമ്പനിയുടെ പ്രവര്‍ത്തനം മൂലം പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ എതിര്‍പ്പുകള്‍ ഇനി മുതല്‍ പരിഗണിക്കേണ്ടതില്ല. അവരുടെ പരാതികള്‍ കമ്പനിക്ക് വേണമെങ്കില്‍ മാത്രം കേട്ടാല്‍ മതി എന്നുള്ളതാണ് പുതിയ നിയമം.

കോര്‍പ്പറേറ്റ് പരിസ്ഥിതി ഉത്തരവാദിത്വം പോലുള്ള നിര്‍ബന്ധ പണം ചിലവഴിക്കല്‍ എങ്ങിനെ വേണമെന്ന് കമ്പനിക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. കമ്പനികളുടെ ലാഭവിഹിതത്തില്‍ നിന്നുള്ള തുക എവിടെ, എങ്ങനെ ചെലവഴിക്കണം എന്നുള്ളത് കമ്പനിക്ക് തന്നെ തീരുമാനിക്കാം. സിഎസ്ആര്‍ തുക വക മാറ്റുന്നതിനുള്ള ഒരു കുറുക്കുവഴിയായി പുതിയ നിയമത്തെ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ഇഐഎ നോട്ടിഫിക്കേഷന്‍ വിജ്ഞാപനത്തിന് എതിരെയുള്ള പ്രതിഷേധം അനാവശ്യവും അനവസരത്തിലും ഉള്ളതാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

പുതിയ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള  ഇ-മെയില്‍ വിലാസം: eia2020-moefcc@gov.in

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.