ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തര്‍ ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ ഖത്തര്‍ വിമാനങ്ങള്‍ക്കായി ഈജിപ്തും വ്യോമാതിര്‍ത്തി തുറന്നു. ജിസിസി ഉച്ചകോടിയില്‍ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎഇ, ബഹ്റൈന്‍, സൗദി, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ അല്‍ ഉല കരാറില്‍ ഒപ്പുവെച്ചതോടെയാണ് നീക്കം.വ്യോമാതിര്‍ത്തി തുറന്നതോടെ ചരക്കുനീക്കവും ആരംഭിക്കുമെന്ന് വ്യേമായാനമന്ത്രാലയം അധികൃതരും പറയുന്നു. മൂന്നരവര്‍ഷത്തെ ഉപരോധത്തിന് ശേഷമാണ് ഈജിപ്ത് വ്യോമയാന മേഖല ഖത്തറിനായി തുറന്നിരിക്കുന്നത്.
ഖത്തറുമായുള്ള എല്ലാ ഗതാഗതവും സൗദി ഇതിനകം പുനരാരംഭിച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്സും സൗദിയയും ഇരുരാജ്യങ്ങളിലേക്കുമുള്ള വിമാനസര്‍വീസുകള്‍ തുടങ്ങിക്കഴിഞ്ഞു.റിയാദിലേക്കും ദമാമിലേക്കും എല്ലാദിവസവും ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് നടത്തും. ജിദ്ദയിലേക്ക് ആഴ്ചയില്‍ ഏഴ് തവണയും സര്‍വീസ് ഉണ്ടാകും.
സൗദിയില്‍ നിന്ന് ഖത്തറിലേക്കുള്ള സര്‍വീസുകള്‍ സൗദിയ എയര്‍ലൈന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്. തുടക്കത്തില്‍ റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും ആഴ്ചയില്‍ ഏഴ് സര്‍വിസുകളായിരിക്കും ഉണ്ടാകുക. റിയാദില്‍ നിന്ന് ആഴ്ചയില്‍ നാല് വിമാനങ്ങളും ജിദ്ദയില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് വിമാനങ്ങളും. ഉപരോധം അവസാനിപ്പിച്ചതിന് ശേഷം ഖത്തറില്‍ നിന്ന് സൗദിയിലേക്കുള്ള നേരിട്ടുള്ള ആദ്യവിമാനം തിങ്കളാഴ്ച റിയാദില്‍ എത്തിയിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.