റിയാദ്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ട സൗദിയിലെ സ്കൂളുകള്‍ പുതിയ അധ്യായന വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. രാജ്യത്തെ എല്ലാ സ്കൂളുകളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് വിദ്യാഭ്യാസ ഓഫിസുകളോട് വിദ്യാഭ്യാസമന്ത്രി ഡോ. ഹമദ് അല്‍ശൈഖ് ആവശ്യപ്പെട്ടു. രാജ്യത്തെ വിവിധ മേഖലകളിലെയും ഗവര്‍ണറേറ്റുകളിലെയും വിദ്യാഭ്യാസ ഡയറക്ടര്‍മാരുമായി ഓണ്‍ലൈന്‍ മീറ്റിങ്ങിലൂടെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്. അടുത്ത അധ്യായന വര്‍ഷത്തെ സ്വീകരിക്കാനുള്ള പ്രധാന തയാറെടുപ്പുകളും സംഭവവികാസങ്ങളും ചര്‍ച്ച ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമാണ് യോഗം വിളിച്ചുകൂട്ടിയത്.
പുതിയ അധ്യായന വര്‍ഷത്തെ സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പുകളും ഓഫീസുകളും തയാറാകേണ്ടതിന്റെ പ്രാധാന്യം മന്ത്രി എടുത്തു പറഞ്ഞു . വിദൂര വിദ്യാഭ്യാസ പ്രക്രിയ തുടരുന്നതിനുള്ള ഒരുക്കങ്ങളുള്‍പ്പെടെ നിലവിലെ അസാധാരണ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തയാറാവണം. സ്കൂളുകളിലെ മുഴുവന്‍ റിപ്പയറിങ്, മെയിന്‍റനന്‍സ് ജോലികള്‍ പൂര്‍ത്തിയാക്കണംമെന്നും മന്ത്രി ബന്ധപെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. അഞ്ചു മാസത്തിലേറെയായി സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനു മുമ്പായി ശുചീകരണത്തിനും അണുമുക്തമാക്കുന്നതിനും വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കണം. സ്കൂളുകളില്‍ പുസ്തകമെത്തിയെന്നും വിതരണം ചെയ്തുവെന്നും ഉറപ്പുവരുത്തണം. വിദൂര വിദ്യാഭ്യാസം സംബന്ധിച്ച് അധ്യാപകര്‍ക്ക് വേണ്ട പരിശീലനം നല്‍കണം. സാങ്കേതിക സഹായങ്ങള്‍ക്കായുള്ള ഗൈഡുകള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി പുറത്തിറക്കണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധവുമായി ബന്ധപെട്ട ആരോഗ്യ പ്രോട്ടാേകോള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായും എല്ലാവര്‍ക്കും പരിശീലനം നല്‍കണമെന്നും തിരുമാനങ്ങള്‍ നടപ്പാക്കുന്നതിന് വിദഗ്ധര്‍ ഉള്‍പെട്ട സമിതി രൂപികരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി യോഗത്തെ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.