സെപ്റ്റംബറോടെ ഇന്ത്യയിലെ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി മൊത്തം വായ്പയുടെ 13.5 ശതമാനമായി വര്‍ധിച്ചേക്കുമെന്ന റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ് രാജ്യത്തെ ബാങ്കിംഗ് മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണ് വ്യക്തമാക്കുന്നത്. ഇത് 22 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിഷ്ക്രിയ ആസ്തിയായിരിക്കും. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി ഉയരുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ കരകയറ്റത്തെ പ്രതികൂലമായി ബാധിക്കും.
2020 സെപ്റ്റംബര്‍ 30ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി 7.5 ശതമാനമാണ്. ഇത് ഈ വര്‍ഷം സെപ്റ്റംബര്‍ ആകുമ്പോഴേക്കും ഏതാണ്ട് ഇരട്ടിയാകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിഗമനം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 31 ന് അവസാനിക്കുന്ന അര്‍ധവര്‍ഷത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക തളര്‍ച്ച 7.6 ശതമാനമാകുമെന്നാണ് റിസര്‍വ് ബാങ്ക് കരുതുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറ് മാസം 3.8 ശതമാനം തളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്യും.
ഇതിന് മുമ്പ് ബാങ്കുകള്‍ നിഷ്ക്രിയ ആസ്തി ഇത്രയും ഉയരുന്ന സാഹചര്യം നേരിട്ടത് 1996-97ലാണ്. ആ വര്‍ഷം നിഷ്ക്രിയ ആസ്തി 15.7 ശതമാനമായാണ് ഉയര്‍ന്നത്. കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴത്തെ സാഹചര്യം വഷളാകാന്‍ കാരണം. ദശലക്ഷകണക്കിന് കമ്പനികളും വ്യക്തികളും വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കൂടുന്നതിന് വഴിയൊരുക്കിയത്.
പ്രതിസന്ധി വഷളായില്ലെങ്കില്‍ മാര്‍ച്ചിനകം നിഷ്ക്രിയ ആസ്തി 12.5 ശതമാനമായി ഉയരുമെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. സാഹചര്യം മോശമായാല്‍ നിഷ്ക്രിയ ആസ്തി 14.7 ശതമാനം വരെയായി ഉയരാം. ഓഗസ്റ്റ് 31 വരെയുള്ള ഏതാനും മാസങ്ങളിലെ വായ്പാ തിരിച്ചടവിന് മൊറട്ടോറിയം ബാധകമാക്കിയതിനാല്‍ ആസ്തിയുടെ വര്‍ഗീകരണം സംബന്ധിച്ച കൃത്യമായ ചിത്രം ബാങ്കുകള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളില്‍ പ്രതിഫലിക്കില്ലെന്നും റിസര്‍വ് ബാങ്ക് ചൂണ്ടികാട്ടുന്നു.
കിട്ടാക്കടം വര്‍ധിച്ചുവരുന്നത് ബാങ്കിംഗ് മേഖലയുടെ മൊത്തം പ്രശ്നമാണെങ്കിലും പൊതുമേഖലാ ബാങ്കുകളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ആസ്തിമേന്മയുടെ കാര്യത്തില്‍ സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും തമ്മില്‍ ഗണ്യമായ അന്തരമാണുള്ളത്. പൊതുമേഖലാ ബാങ്കുകളുടെ സാമ്പ ത്തിക ആരോഗ്യം ശരിയാക്കിയെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ട്. കിട്ടാക്കടം കൃത്യമായി രേഖപ്പെടുത്തുക യും അത് കുറച്ചുകൊണ്ടുവരികയും ബാലന് സ്ഷീറ്റ് ശുദ്ധീകരിക്കുകയും ചെയ്യുകയെന്ന ദൗത്യം പൂര്‍ത്തീകരിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് ഏറെ മുന്നോട്ടുപോകാനുണ്ട്. തിരിച്ചുപിടിക്കുന്ന തുകയില്‍ വര്‍ധനവുണ്ടാവുകയാണെങ്കില്‍ മാത്രമേ പൊതുമേഖലാ ബാങ്കുകള്‍ക്ക് ബാലന്‍സ്ഷീറ്റ് ശുദ്ധീകരിക്കുന്ന ദൗത്യത്തില്‍ വിജയിക്കാനാകൂ.
കേന്ദ്രസര്‍ക്കാര്‍ ഇടയ്ക്കിടെ മൂലധന സ ഹായം അനുവദിച്ച് പൊതുമേഖലാ ബാങ്കുക ളുടെ ബാലന്‍സ്ഷീറ്റ് ശക്തിപ്പെടുത്താന്‍ ശ്രമി ക്കുന്നുണ്ടെങ്കിലും നിഷ്ക്രിയ ആസ്തിയില്‍ കുത്തനെയുള്ള വര്‍ധനയാണുണ്ടായത്. 2015-16 സാമ്പത്തിക വര്‍ഷത്തിനു ശേഷമാണ് നിഷ്ക്രിയ ആസ്തിയില്‍ ഗണ്യമായ വര്‍ധന യുണ്ടായത്. 2014ല്‍ റിസര്‍വ് ബാങ്ക് കൊണ്ടു വന്ന ശക്തമായ ചട്ടങ്ങളെ തുടര്‍ന്ന് അതുവ രെ പൂഴ്ത്തി വെച്ചിരുന്ന നിഷ്ക്രിയ ആസ്തി യൊക്കെ പുറത്തുകാണിക്കാന്‍ നിര്‍ബന്ധിത മായതോടെയാണ് നിഷ്ക്രിയ ആസ്തി വാണം വിട്ട പോലെ ഉയര്‍ന്നത്. പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി ഉയരുകയാണെങ്കില്‍ സര്‍ക്കാര്‍ ഖജനാവിന് തന്നെയായിരിക്കും ബാധ്യതയാകുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.