ഇല്ലാത്ത ശത്രുവിനെ ഉണ്ടാക്കിയെടുക്കുന്നത് ഫാസിസത്തിന്റെ ഒരു രീതിയാണ്. സാങ്കല്‍പ്പികമായ ലൗ ജിഹാദ് തടയാനായി നിയമം കൊണ്ടുവന്ന ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഫാസിസ്റ്റുകളുടെ പതിവാണ് ആചരിച്ചത്. ആട്ടിറച്ചി കൈവശം വെച്ചയാളെ പശുവിറച്ചി കഴിച്ചുവെന്ന് ആരോപിച്ച് തല്ലിക്കൊല്ലുന്നതിന് ഫാസിസ്റ്റുകള്‍ക്ക് യാതൊരു മടിയുമില്ല. പക്ഷേ അതേ പശുസ്‌നേഹികള്‍ തന്നെ റോഡില്‍ പട്ടിണി മൂലം ചത്തുവീഴുന്ന `ഗോമാതാക്ക’ളെ സംരക്ഷിക്കാന്‍ യാതൊന്നും ചെയ്യുന്നുമില്ല. പശു ചത്തുവീഴുമ്പോള്‍ അതിന് കാരണക്കാരനായി ഒരു ഇതര മതസ്ഥനെ ചൂണ്ടികാട്ടാനാകുമെങ്കില്‍ മാത്രമേ ഗോമാതാവിനോടുള്ള ആരാധനയും ഭക്തിയുമൊക്കെ രാഷ്‌ട്രീയമായി പ്രയോജനം ചെയ്യൂ എന്നതു തന്നെ കാരണം.
ഉത്തര്‍പ്രദേശിലെ പശുക്കളെ ദുരിതത്തില്‍ നിന്ന് രക്ഷിക്കാനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി എഴുതിയ കത്ത് സംഘ്‌പരിവാര്‍ രാഷ്‌ട്രീയത്തിന്റെ പൊള്ളത്തരത്തെയാണ് തുറന്നുകാണിക്കുന്നത്. ലളിത്‌പൂരിലെ സോജനയില്‍ ചത്തുവീണ പശുക്കളുടെ ചിത്രങ്ങള്‍ ചൂണ്ടികാട്ടിയാണ് അവയെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂവെന്ന് ആവശ്യപ്പെട്ട് പ്രിയങ്കാഗാന്ധി കത്ത് അയച്ചത്. ഉത്തര്‍പ്രദേശില്‍ ഇത്തരത്തില്‍ പശുക്കള്‍ ചത്തുവീഴുന്നത് കാണുന്നത് ആദ്യമല്ലെന്നും പ്രിയങ്ക ചൂണ്ടികാട്ടുന്നു.
പശുസംരക്ഷണവും ബീഫ് നിരോധനവും രാഷ്‌ട്രീയ ആയുധങ്ങളായി ഉപയോഗിക്കുന്ന ബിജെപിക്ക് ചത്തുവീഴുന്ന പശുക്കളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ താല്‍പ്പര്യം കാണില്ല. കാരണം അത് രാഷ്‌ട്രീയമായി ബിജെപിക്ക് ഗുണമൊന്നും ചെയ്യുന്നില്ല. അതേസമയം ചത്തുവീഴാറായ പശുവിന് തീറ്റ കൊടുക്കാനുള്ള ത്രാണിയില്ലാത്തത് മൂലം അതിനെ ചന്തയില്‍ വില്‍ക്കാന്‍ കൊണ്ടുപോകുന്ന പാവപ്പെട്ടവനെ തല്ലികൊല്ലാന്‍ യോഗി ആദിത്യനാഥിന്റെ പാര്‍ട്ടിയിലെ പശുസ്‌നേഹികള്‍ ഇരച്ചെത്തുകയും ചെയ്യും.
തീറ്റ കിട്ടാതെ റോഡുകളില്‍ ചത്തുവീഴുന്ന പശുക്കള്‍ എന്ന യാഥാര്‍ത്ഥ്യത്തേക്കാള്‍ ഫാസിസ്റ്റുകള്‍ അഭിസംബോധന ചെയ്യാന്‍ ഇഷ്‌ടപ്പെടുന്ന വിഷയം ഗോമാതാവിനെ ഉപദ്രവിക്കുന്ന ദളിതനോ മുസ്ലിമോ ആയ ഹൈന്ദവവിരുദ്ധന്‍ എന്ന സാങ്കല്‍പ്പിക നറേറ്റീവാണ്. സങ്കല്‍പ്പങ്ങള്‍ വിറ്റുപോകാന്‍ വളരെ എളുപ്പമുണ്ടെന്ന് സംഘ്‌പരിവാറിന് നന്നായി അറിയാം. ഇല്ലാത്ത ലൗ ജിഹാദിന്റെ പേരില്‍ നിയമം കൊണ്ടുവന്നതും അത്തരമൊരു ഗൂഢ അജണ്ടയുടെ ഭാഗമാണ്.
യാഥാര്‍ത്ഥ്യത്തെ നേരിടാതെ സങ്കല്‍പ്പങ്ങളിലും മിത്തുകളിലും അഭിരമിക്കുക എന്നതാണ് സവര്‍ണ ഫാസിസത്തിന്റെ രീതി. അയോധ്യയിലെ ബാബ്‌റി മസ്‌ജിദ് തകര്‍ക്കുന്നതിന് വഴിവെച്ച വിവാദങ്ങള്‍ തൊട്ടേ ഈ രീതി കാണാനാകും. രാമക്ഷേത്രം തകര്‍ത്ത് പള്ളി പണിത ബാബര്‍, ഹിന്ദുപെണ്‍കുട്ടിയെ മതപരിവര്‍ത്തനം ചെയ്യാനായി മാത്രം പ്രണയവിവാഹം ചെയ്യുന്ന മുസ്ലിം തീവ്രവാദി, പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ച സനാതനധര്‍മ വിരുദ്ധന്‍ എന്നീ സങ്കല്‍പ്പങ്ങളെ വളരെയെളുപ്പം ധ്രുവീകരണ രാഷ്‌ട്രീയത്തിന് ഉപയോഗിക്കാനാകും. അതേ സമയം ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിക്കുകയും ശിശുമരണം ഈ സംസ്ഥാനത്ത് ഏറിയ നിരക്കില്‍ തുടരുകയും ചെയ്യുന്ന ഭീതിദമായ അവസ്ഥക്ക് പരിഹാരം കാണാന്‍ ഈ വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രതിനിധിയായ മുഖ്യമന്ത്രി യാതൊരു താല്‍പ്പര്യവും കാട്ടുകയുമില്ല.
കര്‍ഷകര്‍ ഡല്‍ഹിയിലെ തെരുവുകളില്‍ സമരം ചെയ്യുമ്പോള്‍ ഗുരുദ്വാരയില്‍ പ്രാര്‍ത്ഥിക്കാന്‍ പ്രധാനമന്ത്രി പോകുന്നതു പോലുള്ള ഗിമ്മിക്കുകളാണ് സംഘ്‌പരിവാര്‍ രാഷ്‌ട്രീയത്തിന്റെ മുഖമുദ്ര. ചത്തു വീഴുന്ന പശുവും ആരാധിക്കപ്പെടുന്ന ഗോമാതാവും എന്ന വിരുദ്ധദ്വന്ദ്വം പോലെയാണ് സമരം ചെയ്യുന്ന സിഖ് കര്‍ഷകനും ഗുരുദ്വാരയിലെ ആരാധനാമൂര്‍ത്തിയും.. സമരം ചെയ്യുന്ന കര്‍ഷകന്റെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിന് പകരം അവര്‍ ആരാധിക്കുന്ന ആരാധനാമൂര്‍ത്തിയുടെ മുന്നില്‍ കുമ്പിടുന്ന മോദി സമീപകാലത്ത് കണ്ട അസഹനീയമായ അശ്ലീല കാഴ്‌ചകളിലൊന്നാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.