രാഷ്‌ട്രീയത്തില്‍ ചില ഏറ്റുപറച്ചിലുകള്‍ക്ക് ചരിത്രപരമായി സുപ്രധാനമായ സ്ഥാനം തന്നെയുണ്ട്. പതിറ്റാണ്ടുകള്‍ പിന്നിട്ടാണെങ്കിലും നമ്മുടെ സ്‌മരണകളിലേക്ക് ഇടക്കിടെ വന്നെത്തിനോക്കുന്ന ചരിത്രത്തില്‍ ഇടം പിടിച്ച വലിയ രാഷ്‌ട്രീയ തെറ്റുകള്‍ ഏറ്റുപറയാന്‍ ഒരു പ്രസ്ഥാനമോ പാര്‍ട്ടിയോ തയാറാകുമ്പോള്‍ അത് ശരികളെ തിരിച്ചറിയാനുള്ള ആര്‍ജവം കാട്ടലാണ്. തെറ്റ് ഇല്ലാതാകുന്നില്ലെങ്കിലും ഭൂതകാലത്ത് വരുത്തിയ പിശകുകള്‍ക്ക് കാരണമായ രാഷ്‌ട്രീയ ബോധ്യത്തോടെയല്ല തങ്ങള്‍ മുന്നോട്ടുപോകുന്നതെന്ന പ്രഖ്യാപനം എന്ന നിലയിലാണ് ഏറ്റുപറച്ചിലുകള്‍ പ്രാധാന്യം കൈവരിക്കുന്നത്.
തന്റെ മുത്തശ്ശിയായ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തിയ പ്രവൃത്തി തെറ്റാണെന്ന് രാഹുല്‍ഗാന്ധി ഏറ്റുപറയുമ്പോള്‍ കൈവരുന്ന പ്രാധാന്യവും അതുതന്നെയാണ്. 1975 മുതല്‍ 1977 വരെ നിലനിന്ന അടിയന്തിരാവസ്ഥ കാലത്ത് സംഭവിച്ചത് തെറ്റായ കാര്യങ്ങളാണെന്ന് രാഹുല്‍ഗാന്ധി ചൂണ്ടികാട്ടുന്നത് സര്‍വാധിപത്യ പ്രവണതകള്‍ ശക്തമാകുന്ന ഒരു കാലത്ത് ഏറെ പ്രസക്തമാണ്. നിശബ്‌ദമായ അടിയന്തിരാവസ്ഥ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഇന്നത്തെ ഭരണകൂടത്തോടുള്ള പ്രതികരണം കൂടിയാണ് ആ പ്രസ്‌താവന.
രാജ്യത്ത് ആദ്യമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയും നിശബ്‌ദമായ അടിയന്തിരാവസ്ഥയുടെ പുതിയ രീതികള്‍ പരീക്ഷിക്കുന്ന നരേന്ദ്രമോദിയും തമ്മിലുള്ള കാതലായ വ്യത്യാസങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ട്. അടിയന്തിരാവസ്ഥക്കു ശേഷം ഇന്ദിരാഗാന്ധിക്ക് വീണ്ടും അധികാരം തിരിച്ചുകിട്ടിയപ്പോള്‍ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനോ മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താനോയുള്ള ശ്രമങ്ങള്‍ അവര്‍ നടത്തിയിരുന്നില്ല. 1980ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച മൃഗീയഭൂരിപക്ഷം അടിയന്തിരാവസ്ഥക്കുള്ള അംഗീകാരമാണെന്ന് തെറ്റിദ്ധരിക്കും വിധമുള്ള ബുദ്ധിമോശം ഇന്ദിര കാട്ടിയില്ല. 1980 മുതല്‍ 1984ല്‍ കൊല ചെയ്യപ്പെടുന്നതു വരെയുള്ള അവസാന ടേമില്‍ ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഇന്ദിരാഗാന്ധിയുടെ ഭാഗത്തു നിന്നുണ്ടായില്ല. അതേസമയം ജനദ്രോഹവും ജനാധിപത്യത്തെ നിഴല്‍ മാത്രമാക്കുന്ന നയങ്ങളും പതിവാക്കുകയാണ് മോദി ചെയ്‌തത്.
1980ലെ തിരഞ്ഞെടുപ്പിലെ വന്‍വിജയം അടിയന്തിരാവസ്ഥ കാലത്തെ ഏകാധിപതിക്കുള്ള അംഗീകാര മാണെന്ന് തെറ്റിദ്ധരിക്കാതെ ജനാധിപത്യ സര്‍ക്കാരിന്റെ രീതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മുന്നോട്ടുപോയ ഇന്ദിരയെ പോലെയായിരുന്നില്ല 2019ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരലബ്‌ധി ലഭിച്ച മോദി. ആദ്യ ടേമില്‍ ചെയ്‌ത നോട്ട് നിരോധനം പോലെയുള്ള ജനദ്രോഹ നയങ്ങള്‍ ആവര്‍ത്തിക്കാനുള്ള അവകാശമാണ് രണ്ടാം ടേമിലെ അധികാരലബ്‌ധിയിലൂടെ തനിക്ക് ലഭിച്ചതെന്ന മട്ടിലാണ് മോദി നീങ്ങിയത്. കശ്‌മീര്‍ ജനതയെ തടങ്കലില്ലാക്കുന്ന വിധത്തിലുള്ള നടപടികളും പൗരത്വഭേദഗതി നിയമവും കര്‍ഷക നിയമവും ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഏത് ഏകാധിപത്യപരമായ നീക്കത്തിനും താന്‍ തയാറാണെന്ന മോദിയുടെ പ്രഖ്യാപനങ്ങളായിരുന്നു.
ബാങ്കുകളുടെ ദേശസാല്‍ക്കരണം ഉള്‍പ്പെടെയുള്ള നടപടികളിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ തീര്‍ത്തും ആരോഗ്യകരമായി ഇടപെട്ട പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി. ബാങ്ക് വായ്‌പ ഒരു വരേണ്യവര്‍ഗത്തിന് മാത്രമുള്ള അവകാശം എന്ന സ്ഥിതി മാറ്റിയെടുത്തത് ബാങ്കുകളുടെ ദേശസാല്‍ക്കരണത്തിലൂടെയാണ്. അതേ സമയം നോട്ട് നോട്ട് നിരോധനത്തിലൂടെയും ഇന്ധന വില വര്‍ധനയിലൂടെയും ജനങ്ങളെ നിരന്തരം ദ്രോഹിക്കുകയാണ് മോദി ചെയ്യുന്നത്. മോദിയും ഇന്ദിരയും തമ്മിലുള്ള ഈ അന്തരം തിരിച്ചറിയുമ്പോള്‍ മാത്രമേ ചരിത്രം ശരിയായി വായിക്കപ്പെടുകയുള്ളൂ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.