Editorial

പ്രതിരോധത്തിനു ശേഷം വീണ്ടും സര്‍ക്കാരിന്റെ അടിയറവ്‌

 

ധാരണാപത്രത്തിലോ കരാറിലോ ഏര്‍പ്പെടുക, ആരോപണം വരുമ്പോള്‍ പ്രതിരോധിക്കുക, ഗത്യന്തരമില്ലാതാകുമ്പേള്‍ ധാരണാപത്രമോ കരാറോ റദ്ദാക്കി സര്‍ക്കാരിന്റെ മുഖം രക്ഷിക്കുക…സ്‌പ്രിങ്ക്‌ളറിലായാലും ഇ.എം.സി.സിയുടെ കാര്യത്തില്‍ ആയാലും സര്‍ക്കാരിന്റെ ഈ രീതിയില്‍ ഒരു മാറ്റവുമില്ല. ആരോപണം വരുമ്പോള്‍ ഉദ്യോഗസ്ഥരെ പഴിചാരി തടിതപ്പാന്‍ ശ്രമിച്ചതിനു ശേഷമാണ്‌ അവസാന മാര്‍ഗമെന്ന നിലയില്‍ കരാര്‍ തന്നെ റദ്ദാക്കുന്നതിലേക്ക്‌ സംസ്ഥാന സര്‍ക്കാര്‍ എത്തിച്ചേരുന്നത്‌.

ഒരു വിവാദം വരുമ്പോള്‍ അതിനെ ക്രിയാത്മകമായി നേരിടുന്നതിന്‌ പകരം ഒളിച്ചുകളി നടത്തുന്ന രീതി സര്‍ക്കാരിനെ വെട്ടിലാക്കുകയാണ്‌ ചെയ്യുന്നത്‌. ഇ.എം.സി.സി മേധാവികളെ താന്‍ കണ്ടിട്ടില്ലെന്ന്‌ പറഞ്ഞ ഫിഷറീസ്‌ മന്ത്രി മേഴ്‌സികുട്ടിയമ്മക്ക്‌ ഒടുവില്‍ പറഞ്ഞത്‌ തിരുത്തേണ്ടിവന്നു. തന്നെ കണ്ടിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച ഉണ്ടായിട്ടില്ലെന്ന്‌ പറഞ്ഞ മേഴ്‌സികുട്ടിയമ്മ പിന്നെയും വെട്ടിലായി. മേഴ്‌സികുട്ടിയമ്മയ്‌ക്കൊപ്പം മുഖ്യമന്ത്രിയുമായി ക്ലിഫ്‌ ഹൗസില്‍ വെച്ച്‌ ചര്‍ച്ച നടത്തിയെന്നാണ്‌ ഇ.എം.സി.സി സിഇഒ വെളിപ്പെടുത്തിയത്‌. കള്ളം പറയുന്നത്‌ അരുതാത്തതായി എന്തെങ്കിലും നടന്നത്‌ മറച്ചുവെക്കാന്‍ ആണല്ലോ. ഇല്ലെങ്കില്‍ മുഖ്യമന്ത്രിയെയോ തന്നെയോ ഏതെങ്കിലും കമ്പനിയുടെ ആളുകള്‍ വന്നുകണ്ടത്‌ നിഷേധിക്കേണ്ട കാര്യം മന്ത്രിക്കില്ല.

യുഎസ്‌ കമ്പനിയായ ഇ.എം.സി.സിയുമായി ഒപ്പുവെച്ച ധാരണാപത്രവും ഭക്ഷ്യ സംസ്‌കരണ പാര്‍ക്കില്‍ സ്ഥലം അനുവദിച്ചതുമാണ്‌ സര്‍ക്കാര്‍ റദ്ദാക്കിയത്‌. യഥാര്‍ത്ഥത്തില്‍ ധാരണാപത്രത്തിന്റെ കാലാവധി ആറ്‌ മാസമാണ്‌. ആറ്‌ മാസം കഴിഞ്ഞ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട്‌ നടപടികളുണ്ടാകാറില്ല. അതുകൊണ്ടുതന്നെ കാലാവധി കഴിഞ്ഞ ധാരണാപത്രം റദ്ദാക്കിയ നടപടിയിലൂടെ സര്‍ക്കാര്‍ പരിഹാസ്യമാകുകയാണ്‌ ചെയ്‌തത്‌.

സ്‌പ്രിങ്ക്‌ളര്‍ ഇടപാടിലും അരുതാത്തതൊന്നും നടന്നിട്ടില്ലെന്ന്‌ ആദ്യം നിലപാട്‌ സ്വീകരിച്ച സര്‍ക്കാരാണ്‌ പിന്നീട്‌ കരാറില്‍ നിന്ന്‌ പിന്‍മാറിയത്‌. സ്‌പ്രിങ്ക്‌ളര്‍ ഇടപാടിനെ കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിച്ച വിദഗ്‌ധ സമിതി ഗുരുതരമായ ഡാറ്റ ചോര്‍ച്ച സംഭവിച്ചിട്ടുണ്ടെന്നാണ്‌ കണ്ടെത്തിയത്‌. എന്നാല്‍ സമിതിയുടെ കണ്ടെത്തലുകള്‍ അംഗീകരിക്കാന്‍ വിമുഖത കാണിച്ച സര്‍ക്കാര്‍ ഇതേ കുറിച്ച്‌ പഠിക്കാന്‍ മറ്റൊരു സമിതിയെ നിയോഗിക്കുകയാണ്‌ ചെയ്‌തത്‌.

ആഴക്കടലിലെ മത്സ്യസമ്പത്ത്‌ ഒരു വിദേശ കമ്പനിക്ക്‌ യഥേഷ്‌ടം ചൂഷണം ചെയ്യാവുന്ന വിധം ധാരണാപത്രം ഒപ്പിടുന്നത്‌ സര്‍ക്കാരിന്റെ പിടിപ്പുകേട്‌ തന്നെയാണ്‌ വെളിപ്പെടുത്തുന്നത്‌. വികസനത്തെ കുറിച്ചുള്ള വികലമായ ധാരണകളാകണം ഇത്തരം പദ്ധതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ധാരണാപത്രം ഒപ്പിടുന്നതിലേക്ക്‌ സര്‍ക്കാരിനെ നയിക്കുന്നത്‌. ധാരണാപത്രം ഒപ്പിട്ടതിനു ശേഷം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിന്‌ ഏറെ ദൂരം മുന്നോട്ടുപോകേണ്ടതുണ്ടെങ്കിലും പ്രകൃതി സമ്പത്ത്‌ ചൂഷണം ചെയ്യാന്‍ അനുവാദം ചോദിച്ചെത്തുന്ന സംരംഭകരെ പ്രാഥമിക ഘട്ടത്തില്‍ തന്നെ മടക്കിഅയക്കാനുള്ള നിശ്ചയദാര്‍ഢ്യമാണ്‌ സര്‍ക്കാരിന്‌ ഇല്ലാതെ പോയത്‌. വികസനവും തൊഴില്‍ അവസരങ്ങളും സൃഷ്‌ടിക്കാന്‍ പുതിയ പദ്ധതികള്‍ തീര്‍ച്ചയായും ഉണ്ടാകേണ്ടതുണ്ട്‌. അതുപക്ഷേ പരിധികള്‍ ലംഘിച്ചുകൊണ്ടുള്ളത്‌ ആകരുത്‌.

വികസനത്തെ കുറിച്ച്‌ ശാസ്‌ത്രീയമായ ഒരു ധാരണ ഉണ്ടാക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ വിജയിച്ചിട്ടില്ലെന്നാണ്‌ ഇത്തരം ആരോപണങ്ങള്‍ തെളിയിക്കുന്നത്‌. അവസരത്തിന്‌ അനുസരിച്ച്‌ മൊഴി മാറ്റി പറയുന്ന മന്ത്രിമാരുടെ വിശ്വാസ്യതക്ക്‌ കോട്ടം തട്ടുന്നതിനാണ്‌ ഇത്തരം ആരോപണങ്ങള്‍ വഴിവെക്കുന്നത്‌. സര്‍ക്കാരിന്‌ എതിരായ മറ്റൊരു കരുനീക്കത്തില്‍ കൂടി വിജയിക്കാന്‍ സാധിച്ചുവെന്ന്‌ പ്രതിപക്ഷത്തിന്‌ അവകാശപ്പെടാം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.