Editorial

ഗാന്ധിജി എന്ന സമരജീവിയെയും മോദി തള്ളിപ്പറയുമോ?

 

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണക്കുന്നവരെ പുതിയ തരം സമരജീവികളെന്ന്‌ വിളിച്ച്‌ അധിക്ഷേപിക്കുകയാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്‌തത്‌. ഒരു പുതിയ എഫ്‌ഡിഐ ഇവിടെ വന്നിരിക്കുന്നുവെന്നും അത്‌ ഫോറിന്‍ ഡയറക്‌ട്‌ ഡയറക്‌ട്‌ ഇന്‍വെസ്റ്റ്‌മെന്റിന്റെ ചുരുക്കപ്പേരല്ലെന്നും ഫോറിന്‍ ഡിസ്‌ട്രക്‌ടീവ്‌ ഐഡിയോളജി ആണെന്നും മോദി പറഞ്ഞത്‌ കര്‍ഷക സമരത്തോടുള്ള അങ്ങേയറ്റത്തെ അസഹിഷ്‌ണുതയുടെ ബഹിര്‍സ്‌ഫുരണം ആയിരുന്നു. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണക്കുന്നവര്‍ സമരജീവികളാണെന്ന പ്രസ്‌താവന വിവാദമായതിനു ശേഷവും ആ വിശേഷണം മോദി ആവര്‍ത്തിക്കുകയാണ്‌ ചെയ്‌തത്‌.

ജനങ്ങള്‍ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്നത്‌ ഒരു വലിയ തെറ്റാണെന്ന്‌ മോദിക്ക്‌ തോന്നുന്നതില്‍ അസ്വാഭാവികതയില്ല. കാരണം അത്തരം സമരങ്ങളോടൊപ്പം ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നിലകൊണ്ട വ്യക്തിയല്ല അദ്ദേഹം. പള്ളികള്‍ പൊളിക്കുന്നതിനും ആരാധനാലയങ്ങള്‍ പണിയാനുമുള്ള പ്രക്ഷോഭങ്ങളെ കുറിച്ച്‌ മാത്രമേ അദ്ദേഹത്തിന്‌ മതിപ്പുണ്ടാകാനിടയുള്ളൂ. ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കാന്‍ കര്‍സേവ നടത്തിയവര്‍ക്ക്‌ കര്‍ഷക സമരത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാനാകണമെന്നില്ല.

ഇന്ത്യ കണ്ട ഏറ്റവും വലിയ സമരജീവി മഹാത്മാഗാന്ധി ആയിരുന്നു എന്ന വസ്‌തുത സമരജീവികളെ ആക്ഷേപിക്കുമ്പോള്‍ മോദി ഓര്‍ക്കാതിരിക്കാന്‍ വഴിയില്ല. രാജ്യം കണ്ട ഏറ്റവും വലിയ സമരജീവിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ വീര്‍ സവാര്‍ക്കറിന്റെ ചിത്രം പാര്‍ലമെന്റിന്റെ ഭിത്തിയില്‍ പ്രത്യക്ഷപ്പെട്ടത്‌ മോദി അധികാരത്തിലേറെയതിനു ശേഷമാണ്‌. ഗാന്ധിജിയെയും അദ്ദേഹത്തിന്റെ സംഭവബഹുലമായ സമരജീവിതത്തെയും തള്ളിപ്പറയാന്‍ തല്‍ക്കാലത്തേക്ക്‌ മോദി തയാറായെന്നുവരില്ല. കാരണം മോദിക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ ഉള്ളിന്റെയുള്ളില്‍ അംഗീകരിക്കാന്‍ പ്രയാസമുണ്ടെങ്കിലും ഗാന്ധിജിയെയാണ്‌ നാം രാഷ്‌ട്രപിതാവായി വിശേഷിപ്പിക്കുന്നത്‌. രാഷ്‌ട്രപിതാവായ സമരജീവിയുടെ കൊലപാതകത്തിന്‌ ആസൂത്രണം ചെയ്‌തയാളെ ആരാധിക്കുന്ന പാര്‍ട്ടി രാജ്യം ഭരിക്കുമ്പോള്‍ മോദി നടത്തിയതു പോലുള്ള പ്രസ്‌താവനകളില്‍ അസ്വാഭാവികത കാണേണ്ടതില്ല.

`ഫോറിന്‍ ഡിസ്‌ട്രക്‌ടീവ്‌ ഐഡിയോളജി’ ഇന്ത്യയിലേക്ക്‌ വരുന്നതില്‍ തികഞ്ഞ അസംതൃപ്‌തനാണ്‌ മോദി. രാജ്യത്തിന്‌ അകത്തു നടക്കുന്ന ജനവിരുദ്ധ നടപടികള്‍ക്കെതിരെ വിദേശികള്‍ പ്രതിഷേധിക്കുമ്പോള്‍ മോദിക്ക്‌ അത്‌ വിനാശകരമായ ആശയങ്ങളായി അനുഭവപ്പെടുന്നു. അതേ സമയം മറ്റ്‌ രാജ്യങ്ങളിലെ ജനാധിപത്യ വിരുദ്ധമായ സംഭവവികാസങ്ങളെ കുറിച്ച്‌ അഭിപ്രായം പറയുമ്പോള്‍ തങ്ങളും ആ രാജ്യങ്ങളിലെ ഭരണാധികാരികളെ സംബന്ധിച്ച്‌ `ഫോറിന്‍ ഡിസ്‌ട്രക്‌ടീവ്‌ ഐഡിയോളജി’യുടെ വക്താക്കളാവുകയാണെന്ന്‌ അദ്ദേഹം കരുതുന്നിമില്ല.

ട്വിറ്റര്‍ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ നീക്കം ചെയ്യാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തെ മാനിക്കാത്തതില്‍ മോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും തികഞ്ഞ രോഷമുണ്ട്‌. ട്വിറ്റര്‍ രാജ്യത്തെ നിയമത്തിന്‌ മുകളിലാണെന്ന്‌ കരുതരുതെന്ന മുന്നറിയിപ്പാണ്‌ ബിജെപി നേതാക്കള്‍ നല്‍കുന്നത്‌. താന്‍ സ്വന്തം രാജ്യത്തെ നിയമത്തിന്‌ അതീതനാണെന്ന്‌ കരുതിയ യുഎസ്‌ പ്രസിഡന്റിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയ സംരംഭമാണ്‌ ട്വിറ്റര്‍. ആര്‍ക്ക്‌ എന്തിന്‌ എപ്പോള്‍ വിലക്ക്‌ ഏര്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ട്വിറ്ററിന്‌ കൃത്യമായ മാനദണ്‌ഡങ്ങളുണ്ട്‌. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഇന്റര്‍നെറ്റ്‌ നിരോധനം ഏര്‍പ്പെടുത്തുന്ന തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ രീതി തുടരുന്ന ഒരു സര്‍ക്കാരാണ്‌ ട്വിറ്ററിനെ നിയമം പഠിപ്പിക്കാന്‍ മുതിരുന്നത്‌. ഇന്റര്‍നെറ്റ്‌ വിലക്കിലൂടെ കശ്‌മീരിലെ ജനങ്ങളുടെ പ്രാഥമിക അവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു സര്‍ക്കാരിന്‌ ട്വിറ്ററിനെ വരുതിയില്‍ നിര്‍ത്താന്‍ സാധിക്കാത്തതില്‍ അമര്‍ഷമുണ്ടാവുക സ്വാഭാവികം മാത്രം.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.