Editorial

വിപണി ശക്തികള്‍ക്ക്‌ ഉത്തേജനം പകരുന്ന ബജറ്റ്‌

 

അടുത്ത കാലത്തൊന്നും ഓഹരി വിപണിക്ക്‌ ഇത്രയേറെ ഉത്തേജനം നല്‍കിയ മറ്റൊരു ബജറ്റ്‌ ഉണ്ടായിട്ടില്ല. ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലെ നിര്‍ദേശങ്ങള്‍ ഓഹരി വിപണിക്ക്‌ നല്‍കിയ ഉത്തേജനം ഇന്ന്‌ സെന്‍സെക്‌സ്‌ അഞ്ച്‌ ശതമാനം ഉയരുന്നതിനാണ്‌ വഴിവെച്ചത്‌. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ പുതിയ ചുവടുവെപ്പുകള്‍ നടത്തുന്നതാണ്‌ വിപണിക്ക്‌ ആവേശം പകര്‍ന്നത്‌. അതേ സമയം കോര്‍പ്പറേറ്റുകള്‍ക്ക്‌ പുതിയ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള കാര്യമായ നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടെന്ന്‌ പറയാനാകില്ല.

2021-22ല്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക്‌ 22,000 കോടി രൂപ അധിക മൂലധനമായി നല്‍കുമെന്നാണ്‌ നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനം. നടപ്പു സാമ്പത്തിക വര്‍ഷത്തിലും പൊതുമേഖലാ ബാങ്കുകള്‍ക്ക്‌ 20,000 കോടി രൂപയുടെ സാമ്പത്തിക സഹായം സര്‍ക്കാരില്‍ നിന്ന്‌ ലഭിക്കും. ബാങ്കുകളുടെ ബാലന്‍സ്‌ഷീറ്റ്‌ ശുദ്ധീകരിക്കുന്നതിനായി ബാഡ്‌ ബാങ്ക്‌ സ്ഥാപിക്കുമെന്നും നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചു.

കോവിഡ്‌ കാലത്ത്‌ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തി ഗണ്യമായി വര്‍ധിക്കുമെന്ന റിസര്‍വ്‌ ബാങ്കിന്റെ നിഗമനത്തിന്റെ പശ്ചാത്തലത്തിലാണ്‌ പൊതുമേഖലാ ബാങ്കുകള്‍ക്ക്‌ സാമ്പത്തിക പിന്തുണ നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം. അതേ സമയം ആത്യന്തികമായി ഇത്‌ സര്‍ക്കാരിനുള്ള ബാധ്യത വര്‍ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ബാഡ്‌ ബാങ്ക്‌ എത്രത്തോളം ഫലപ്രദമായി നടപ്പിലാക്കുമെന്ന്‌ കണ്ടറിയേണ്ടതുണ്ട്‌.

ഇന്‍ഷുറന്‍സ്‌ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം ഉയര്‍ത്തിയത്‌ ഒരു സുപ്രധാന സാമ്പത്തിക പരിഷ്‌കരണ നടപടിയാണ്‌. ഇന്‍ഷുറന്‍സ്‌ കമ്പനികളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്നും 74 ശതമാനമായി ഉയര്‍ത്താനാണ്‌ ബജറ്റ്‌ നിര്‍ദേശം.

ഇത്‌ കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന്റെ പുതിയ വഴി തുറക്കുകയാണെന്ന്‌ വാദിക്കാമെങ്കിലും ആത്യന്തികമായി ഉപഭോക്താക്കള്‍ക്ക്‌ തന്നെയാകും അതിന്റെ ഗുണം ലഭിക്കുക. ടെലികോം പോലെ രണ്ടോ മൂന്നോ സ്വകാര്യ കമ്പനികളുടെ മേധാവിത്തം നിലനില്‍ക്കുന്ന മേഖലയല്ല ഇന്‍ഷുറന്‍സ്‌. ലൈഫ്‌ ഇന്‍ഷുറന്‍സ്‌ രംഗത്തും ജനറല്‍ ഇന്‍ഷുറന്‍സ്‌ രംഗത്തും പൊതുമേഖലാ കമ്പനികളാണ്‌ മേധാവിത്തം പുലര്‍ത്തുന്നത്‌. അതേ സമയം പൊതുമേഖലാ കമ്പനികളേക്കാള്‍ കുറഞ്ഞ പ്രീമിയത്തില്‍ സ്വകാര്യ കമ്പനികള്‍ പോളിസി വില്‍ക്കുകയും ചെയ്യുന്നു. കൂടുതല്‍ കമ്പനികള്‍ ഈ രംഗത്ത്‌ വരുന്നതോടെ പ്രീമിയം ഇനിയും കുറയാനും ഉപഭോക്താക്കള്‍ക്ക്‌ ഗുണകരമാകാനും വഴിയൊരുങ്ങും.

സര്‍ക്കാരിന്റെ വരുമാനം ഉയര്‍ത്താനായി വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക്‌ സെസ്‌ ഉയര്‍ത്തുന്ന രീതി ഈ ബജറ്റില്‍ വ്യാപകമാക്കിയിട്ടുണ്ട്‌. ധനകമ്മി കുറച്ചുകൊണ്ടുവരാന്‍ പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പന നടത്തുന്നത്‌ തുടരുകയേ സര്‍ക്കാരിന്‌ മാര്‍ഗമുള്ളൂ. എല്‍ഐസിയുടെ ഐപിഒ നടപ്പു സാമ്പത്തിക വര്‍ഷം തന്നെ നടത്താനാണ്‌ സര്‍ക്കാരിന്റെ നീക്കം. 25 ശതമാനം ഓഹരികളെങ്കിലും വിറ്റഴിക്കാനാണ്‌ പദ്ധതി.

ഓഹരി വിപണിക്ക്‌ ഇത്ര ശക്തമായ ഉത്തേജനം സര്‍ക്കാര്‍ നല്‍കിയത്‌ എല്‍ഐസിയുടെ ഐപിഒ മുന്‍നിര്‍ത്തിയാണെന്ന്‌ കരുതേണ്ടിയിരിക്കുന്നു. വിപണി മികച്ച നിലയിലാണെങ്കില്‍ മാത്രമേ എല്‍ഐസിയുടെ ഓഹരി വില്‍പ്പന ഉയര്‍ന്ന പ്രീമിയത്തോടെ നടത്താനാകൂ. നിലവിലുള്ള സാഹചര്യത്തില്‍ എല്‍ഐസിയുടെ ഓഹരി വില്‍പ്പന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുന്നതില്‍ വളരെ പ്രധാനമാണ്‌.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.