തിരുവനന്തപുരം: എല്ലാ പൗരന്‍മാരുടേയും താല്‍പര്യം സംരക്ഷിക്കുന്ന പുരോഗമന, ആധുനിക സമ്പദ്വ്യവസ്ഥയാക്കി സംസ്ഥാനത്തെ മാറ്റുന്നതിന് ഇന്ത്യയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടെ മികച്ച ആശയങ്ങളും മാതൃകകളും ഉള്‍ക്കൊള്ളേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവിയിലേയ്ക്ക് ഉറ്റുനോക്കുന്ന കേരളത്തിന് വിവര സാങ്കേതികവിദ്യയില്‍ ഉള്‍പ്പെടെയുള്ള നൂതന മാര്‍ഗങ്ങളിലൂടെ ദിശാബോധം നല്‍കുന്നതിന് ‘ഭാവി വീക്ഷണത്തോടെ കേരളം’ എന്ന പ്രമേയത്തിലൂന്നി സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
നൂതന സാങ്കേതിക വിദ്യകളുടേയും കണ്ടെത്തലുകളുടേയും പിന്‍ബലത്തോടെ കേരളത്തെ ശരിയായ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള ആശയങ്ങള്‍ക്കാണ് കാത്തിരിക്കുന്നത്. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, അധികാര വികേന്ദ്രീകരണം എന്നിവയിലെ നേട്ടങ്ങളുള്‍ക്കൊണ്ട് വലിയ പരിവര്‍ത്തനത്തിന് കേരളം സജ്ജമാണ്. വിദ്യാസമ്പന്നരായ നൈപുണ്യമുള്ള പൗരന്‍മാര്‍ക്ക് സക്രിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതില്‍ വിജയം നേടാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2022-ല്‍ ആരംഭിക്കുന്ന പതിനാലാം പഞ്ചവത്സര പദ്ധതിക്കും പുതിയ സര്‍ക്കാരിനും സംസ്ഥാനം തയ്യാറെടുക്കുമ്പോള്‍ പുതിയ ദൗത്യങ്ങള്‍ക്കും പദ്ധതികള്‍ക്കും അനുയോജ്യ സമയമാണിത്. സമ്മേളനത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ പുതിയ പദ്ധതികളുടെ രൂപീകരണത്തിനും നിലവിലെ പദ്ധതികളുടെ അവലോകനത്തിലും മൂല്യവത്താണെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് കാര്‍ഷിക, കന്നുകാലി, മത്സ്യസമ്പത്ത് എന്നീ വിഭവങ്ങളുടെ വര്‍ധനയും കൈകാര്യം ചെയ്യുന്നതും സമ്മേളനം ചര്‍ച്ച ചെയ്യും. ഭൂമിയുടെ ലഭ്യതയും ജനസംഖ്യാ വര്‍ധനയും കണക്കിലെടുത്തുള്ള വ്യാവസായിക നേട്ടങ്ങള്‍, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നിലവാരം വര്‍ധിപ്പിക്കല്‍, സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കി പൗരന്‍മാര്‍ക്ക് ഉത്തരവാദിത്തത്തോടുള്ള ഗുണമേന്‍മയേറിയ സേവനം, നൈപുണ്യ തൊഴിലുകളില്‍ കേരളത്തെ രാജ്യത്തെ ഹബ്ബാക്കി മാറ്റുക എന്നീ വിഷയങ്ങളും ചര്‍ച്ചക്ക് വിധേയമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.