കെ.അരവിന്ദ്
ഇ-വാലറ്റുകള്‍ വഴിയുള്ള ഇടപാടുകളില്‍ ഉപഭോക്താവിന് തന്റേതല്ലാത്ത കാരണം മൂലം സാമ്പത്തിക നഷ്‌ടമുണ്ടാകുന്നത് പരമാ വധി ഒഴിവാക്കുന്നതിന് റിസര്‍വ് ബാങ്ക് കര്‍ശനമായ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇ-വാലറ്റുകള്‍ പോലുള്ള പ്രീ പെയിഡ് ഇന്‍സ്‌ട്രുമെന്റുകളില്‍ നിന്ന് അനധികൃതമായ ഇടപാട് വഴി ഉപഭോക്താവിന് പണം നഷ്‌ടപ്പെട്ടാല്‍ അത് തിരികെ ലഭിക്കുന്നതിന് മാര്‍ഗമുണ്ട്. കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ ക്രമക്കേടോ പിശകോ മൂലമാണ് പണം നഷ്‌ടപ്പെട്ടതെങ്കില്‍ അത് ഉപഭോക്താവിന്റെ ബാധ്യതയാകുന്നത് പരമാവധി ഒഴിവാക്കുന്ന തരത്തിലാണ് ചട്ടം രൂപ പ്പെടുത്തിയിരിക്കുന്നത്.
ഇത്തരത്തില്‍ ധനനഷ്‌ടം സംഭവിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഉപഭോക്താവ് ബന്ധപ്പെട്ട കമ്പനിയെ വിവരം അറിയിക്കുകയാണെങ്കില്‍ പണം പൂര്‍ണമായും തിരികെ ലഭിക്കും. ഏഴ് ദിവസത്തിനുള്ളിലാണ് വിവരം അറിയിക്കുന്നതെങ്കില്‍ പരമാവധി നഷ്‌ട പ്പെടാവുന്ന തുക 10,000 രൂപയായിരിക്കും. ഏ ഴ് ദിവസത്തിനുള്ളിലാണ് പരാതിപ്പെട്ടതെങ്കി ല്‍ 10,000 രൂപക്ക് മുകളിലുള്ള തുക തിരികെ നല്‍കാന്‍ കമ്പനി ബാധ്യസ്ഥമാകും. ഏഴ് ദിവസത്തിന് ശേഷമാണ് കമ്പനിയെ അറിയിക്കുന്നതെങ്കില്‍ മുഴുവന്‍ പണവും നഷ്‌ടപ്പെടാവുന്നതാണ്. കമ്പനി ഉപഭോക്താവിന് അ നുകൂലമായ നടപടി സ്വീകരിക്കുകയാണെങ്കില്‍ പണം തിരിച്ചുകിട്ടാന്‍ സാധ്യതയുണ്ട്.
തന്റേതല്ലാത്ത കാരണത്താല്‍ പണം ന ഷ്‌ടപ്പെട്ട കാര്യം ഇ-വാലറ്റ് കമ്പനിയെ അറിയിച്ചാല്‍ പത്ത് ദിവസത്തിനകം നഷ്‌ടപ്പെട്ട പണം തിരികെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കണം. ഉപഭോക്താവ് നല്‍കിയ പരാതി 90 ദിവസത്തിനകം പരിഹരിക്കുകയും ചെയ്‌തി രിക്കണം.
ഇലക്‌ട്രോണിക് പേമെന്റ് ട്രാന്‍സ്‌ഫര്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടനടി ഉപഭോക്താ വിനെ എസ്‌എംഎസ് വഴി നിര്‍ബന്ധമായും അറിയിച്ചിരിക്കണം. അനധികൃതമായ ഇടപാ ടാണ് നടന്നതെങ്കില്‍ അതു സംബന്ധിച്ച് ക മ്പനിയെ അറിയിക്കുന്നതിനുള്ള ഫോണ്‍ നമ്പരോ ഇ-മെയില്‍ വിലാസമോ ഇത്തരം എസ്‌എംഎസ് സന്ദേശങ്ങള്‍ക്കൊപ്പം നല്‍കി യിരിക്കണം. ഉപഭോക്താവിന്റെ ഇ-മെയില്‍ വിലാസത്തിലേക്കും സന്ദേശം അയച്ചിരിക്കണം. ഈ സൗകര്യങ്ങള്‍ ലഭിക്കുന്നതിനും താന്‍ അറിയാതെ പണം നഷ്‌ടപ്പെടുന്നത് ഒഴിവാക്കുന്നതിനും എസ്‌എംഎസ് അലര്‍ട്ട് ലഭി ക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാനും ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ കൃത്യമായി നല്‍കാനും ഉപഭോക്താവ് ശ്രദ്ധിക്കേണ്ടതുണ്ട്.
കോവിഡ് കാലത്ത് മൊബൈല്‍ വാലറ്റുകളുടെ ഉപയോഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. പണം നേരിട്ട് നല്‍കാതെ ഓണ്‍ലൈന്‍ വഴി പേമെന്റ് നടത്താന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ സൗകര്യ പ്രദം മൊബൈല്‍ വാലറ്റുകളാണ്.
കോള്‍ ടാക്‌സി സര്‍വീസുകള്‍ ഉള്‍പ്പെടെ യുള്ള ഒട്ടേറെ സേവനങ്ങള്‍ക്കായി മൊബൈ ല്‍ വാലറ്റുകള്‍ വഴി പണം നല്‍കാന്‍ സൗകര്യമുണ്ട്. കോള്‍ ടാക്‌സി സേവനം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കളില്‍ നല്ലൊരു പങ്കും സാമ്പത്തിക ഇടപാടുകള്‍ക്ക് മൊബൈല്‍ വാലറ്റുകളെയാണ് ആശ്രയിക്കുന്നത്.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.