കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മാതാവും ആകുന്ന ‘കുറുപ്പ്’ സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. കേരളത്തിലെ തിയേറ്ററുകള്‍ ഉടന്‍ തുറക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് സിനിമ ഓണ്‍ലൈനായി റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. മലയാളത്തില്‍ നിന്ന് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണിത്. 40 കോടിയോളം രൂപ ചെലവിട്ടാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീനാഥ് രാജേന്ദ്രനാണ്. ചിത്രത്തിന്റെ റിലീസ് തിയതിയും ഒടിടി പ്ലാറ്റ്‌ഫോമും ഇന്ന് പ്രഖ്യാപിക്കും.
മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
35 കോടി ബഡ്ജറ്റില്‍ തീര്‍ക്കാനിരുന്ന ചിത്രം കോവിഡ് പ്രശ്‌നങ്ങളെ തുടര്‍ന്ന് 40 കോടിയില്‍ എത്തുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബൈ, മാംഗ്ലൂര്‍,മൈസൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം. സിനിമ പൂര്‍ത്തിയാകാന്‍ ആറ് മാസം വേണ്ടി വന്നു.
നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ജിതിന്‍ കെ ജോസിന്റേതാണ് കഥ. ഡാനിയേല്‍ സായൂജ്, കെ എസ് അരവിന്ദ് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.