ദുബായ്: യുഎഇ യുടെ ശൈത്യകാലം ആഘോഷമാക്കാന്‍ പദ്ധതിയുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ‘മോസ്റ്റ് ബ്യൂട്ടിഫുള്‍ വിന്റര്‍ ഇന്‍ ദ വേള്‍ഡ്’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ലോക്കല്‍ ടൂറിസം അധികൃതരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വഴി രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ആകര്‍ഷിക്കാനും ആഭ്യന്തര ടൂറിസം മെച്ചപ്പെടുത്താനുമാണ് പദ്ധതി. ആഭ്യനന്തര ടൂറിസം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ടൂറിസം മേഖലയിലെ വികസനം വഴി യുഎഇയിലെ യുവാക്കള്‍ക്ക് മികച്ച വരുമാനവും ജോലിയും ലഭിക്കും. ബോട്ടിങ്ങ് മുതല്‍ ഹൈക്കിങ് വരെ യുഎഇയുടെ അനന്ത സാധ്യത വെളിപ്പെടുത്തുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു. കോവിഡിന് ശേഷം ടൂറിസത്തിന് തുറന്നു കൊടുത്ത് ആദ്യ നഗരമാണ് ദുബായ്. ശേഷം ടൂറിസ്റ്റുകള്‍ക്ക് വിസ അനുവദിക്കുകയും വിമാനത്താവളത്തിന്‍രെ വാതില്‍ ടൂറിസ്റ്റുകള്‍ക്കായി തുറന്നു കൊടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്ന പദ്ധതി പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം 41.2 ബില്യണ്‍ ദര്‍ഹമാണ് ആഭ്യന്തര ടൂറിസം യുഎഇ സാമ്പത്തിക മേഖലയ്ക്ക് സമ്മാനിച്ചത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.