ആവേശകരവും രസകരവുമായ അക്വാ ചലഞ്ച് പ്രഖ്യാപിച്ച് ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍. മിഡില്‍ ഈസ്റ്റിലെ ആദ്യ അക്വാ ചലഞ്ച് ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ രണ്ടാം ദിനമായ ഒക്‌ടോബര്‍ 31ന് ജുമൈറ ബീച്ചിലെ അക്വാഫണ്‍ വാട്ടര്‍പാര്‍ക്കില്‍ സംഘടിപ്പിക്കും.ലോകത്തിലെ ഏറ്റവും വലിയ കാറ്റുനിറച്ച വാട്ടര്‍പാര്‍ക്കാണ് അക്വാഫണ്‍. 50,000 സ്‌ക്വറയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വാട്ടര്‍പാര്‍ക്കില്‍ 150 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. ഇതിന്റെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ ആരംഭിച്ചു(http://www.premieronline.com).
16 മുതല്‍ 60 വരെ വയസ്സുള്ളവര്‍ക്ക് പങ്കെടുക്കാം. പുരുഷ – വനിത വിഭാഗങ്ങളിലും മിക്‌സഡ് വിഭാഗത്തിലും മത്സരമുണ്ടായിരിക്കും. വൈകീട്ട് മൂന്ന് മുതലാണ് മത്സരം.സാമൂഹിക അകലം പാലിച്ചായിരിക്കും മത്സരം. അതിനാല്‍, ഒരേസമയം മൂന്നുപേരെ മാത്രമായിരിക്കും അനുവദിക്കുക. ലൈഫ് ജാക്കറ്റ് സംഘാടകര്‍ നല്‍കും. എന്നാല്‍, ടവല്‍, മാറാനുള്ള വസ്ത്രം എന്നിവ പങ്കെടുക്കുന്നവര്‍ കൊണ്ടുവരണം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.