Gulf

വീണ്ടും ആഘോഷരാവ്; ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു

 

ദുബായ്: കോവിഡ് സാഹചര്യത്തില്‍ പഴുതടച്ച പ്രതിരോധ മുന്നൊരുക്കങ്ങള്‍ പാലിച്ചുകൊണ്ട് ദുബായ ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ ഇരുപത്തിയാറാം പതിപ്പിന് തുടക്കമായി. രാജ്യത്തെ വ്യാപാര-വാണിജ്യ സ്ഥാപനങ്ങളെ പങ്കാളികളാക്കി ദുബായ് സംഘടിപ്പിക്കുന്ന ലോകത്തിലെ തന്നെ പ്രധാന ഷോപ്പിങ് ഉത്സവമാണ് ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആര്‍.ഇ) നടത്തുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍.

ക്രിസ്മസ്, പുതുവത്സര നാളുകളിലും ഇരട്ടി ആഘോഷങ്ങള്‍ക്ക് വഴിതുറക്കുന്ന ഡി.എസ്.എഫ് ജനുവരി 30 വരെ തുടരും. വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി കോവിഡ് വിമുക്തമെന്ന ദുബായ് അഷ്വേഡ് മുദ്ര നല്‍കിയാണ് ഇത്തവണത്തെ ഡി.എസ്.എഫ്.

സമാനതകളില്ലാത്ത ഷോപ്പിങ് ഉത്സവം ഇത്തവണയും നടത്താന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് ഡി.എഫ്.ആര്‍.ഇ സി.ഇ.ഒ അഹമ്മദ് അല്‍ ഖാജാ വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ വിപണനമേളയായ ഡി.എസ്.എഫ് എല്ലാ മൂല്യങ്ങളുടെയും ആഘോഷമായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഡി.എസ്.എഫിനോട് അനുബന്ധിച്ച് 355 ഓളം ഷോപ്പുകള്‍ 25 മുതല്‍ 75 ശതമാനം വരെ ഇളവുകള്‍ നല്‍കും.മോളുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും വിനോദ പരിപാടികളും കരിമരുന്ന് പ്രയോഗങ്ങളും നടക്കും. ലോകപ്രശസ്ത സംഗീതജ്ഞര്‍ അണിനിരക്കുന്ന സംഗീത വിരുന്നും, പുതു വത്സരത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികളുണ്ടാവും സംഘടിപ്പിക്കും.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.