ദുബായ്:ആഘോഷങ്ങളും ആരവങ്ങളമായി ലോകത്തെ വിസ്മയിപ്പിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ തീയതികള്‍ പ്രഖ്യാപിച്ചു. 26ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡി.എസ്.എഫ്) ഡിസംബര്‍ 17 മുതല്‍ 2021 ജനുവരി 30 വരെ നടക്കും. സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി.എഫ്.ആര്‍.ഇ) ഇതു സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ഫെസ്റ്റിവലിന് തുടക്കം കുറിച്ചുകൊണ്ടുള്ള വാരാന്ത്യത്തില്‍ ലോകപ്രശസ്ത സംഗീതജ്ഞര്‍ അണിനിരക്കുന്ന സംഗീത വിരുന്ന്, ലൈറ്റ് ആന്റ് ഫയര്‍വര്‍ക്ക് ഷോകളും ഉണ്ടായിരിക്കുന്നതാണ്. ഇതിന് പുറമെ വിവിധ മാളുകളിലെയും റീട്ടെയില്‍ ബ്രാന്‍ഡുകളുടെയും വിനോദ പരിപാടികള്‍ തുടങ്ങിയവയും പുതുവര്‍ഷത്തലേന്ന് പ്രത്യേക ആഘോഷങ്ങളും നടത്തും.
പതിവില്‍ നിന്ന് വിഭിന്നമായി ഇത്തവണ ഒരാഴ്ച നേരത്തെയാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ തുടങ്ങുന്നത്. സ്‌കൂള്‍ അവധി ദിനങ്ങളടക്കം പരിഗണിച്ച് പരമാവധിപ്പേര്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യം പരിഗണിച്ചാണ് ഈ മാറ്റം. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന എല്ലാ മാളുകളും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.