COVID-19

കോവിഡ് അതിജീവനം; ദുബായ് റണ്‍ ഇന്ന് നടക്കും

 

ദുബായ്: ലോകത്താകമാനം നാശം വിതച്ച കോവിഡിന്റെ അതിജീവനത്തിന്റെ പാതയില്‍ ദുബായ് നടത്തുന്ന ചുവടുവെപ്പായ ദുബായ് റണ്‍ ഇന്ന് നടക്കും. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടപ്പാക്കിയ ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് റണ്‍ നടക്കുന്നത്. സ്വദേശികളും വിദേശികളും താമസക്കാരും സന്ദര്‍ശകരുമെല്ലാം ദുബായ് റണ്ണില്‍ പങ്കെടുക്കും.

ആരോഗ്യമുളള സമൂഹത്തിന് കൃത്യതയാര്‍ന്ന വ്യായാമമുറകളിലൂടെ ദുബായ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറു ഗ്രൂപ്പുകളായി കായിക താരങ്ങള്‍ ഓടും. വളരെ ആവേശത്തോടെയാണ് താരങ്ങളും കായിക പ്രേമികളും ഇത്തവണത്തെ ദുബായ് റണണ്ണിനായി കാത്തിരിക്കുന്നത്. എന്നാല്‍ മുന്‍പ് നടത്തിട്ടുളള ദുബായ് റണ്‍ പോലെ ഒരുമിച്ചുളള കൂട്ടയോട്ടം ഇത്തവണ ഉണ്ടാകില്ല.

ദുബായ് റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക് ജബല്‍അലി മുതല്‍ ജുമൈറ വരെയും ഡൗണ്‍ടൗണ്‍ മുതല്‍ ദുബായ് ക്രീക്ക് വരെയും ഇഷ്ടമുളള ട്രാക്ക് തിരഞ്ഞെടുത്ത് ഓടുകയോ നടക്കുകയോ ജോഗിങ്ങിലേര്‍പ്പെടുകയോ ചെയ്യാം. മലയാളി പ്രവാസി സംഘടനകളുള്‍പ്പടെ നിരവധി കൂട്ടായ്മകള്‍ ദുബായ് റണ്ണിന്റെ ഭാഗമാകും. സൈക്കിള്‍ റൈഡര്‍മാര്‍ക്കിടയിലെ മലയാളികളുടെ കൂട്ടായ്മയായ കേരള റൈഡേഴ്‌സ് മംസര്‍ ബീച്ച് കേന്ദ്രീകരിച്ചാണ് ഓട്ടവും നീന്തലും നടത്തുന്നത്. കുറഞ്ഞ സമയം കൊണ്ട് ലളിതമായി ചെയ്യാനാവുന്ന വ്യായാമങ്ങള്‍ ശീലമാക്കുന്നതോടെ ജിവിതശൈലി രോഗങ്ങളെ തുരത്തി ആരോഗ്യപ്രദവും ഉന്മേഷവും നിറഞ്ഞ ജീവിതം എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്ന സന്ദേശമാണ് ഫിറ്റ്‌നസ് ചലഞ്ച് മുന്നോട്ട് വെക്കുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.