ദുബായ് : അത്ഭുതങ്ങളില്‍ മഹാത്ഭുതം എന്ന് സഞ്ചാരികള്‍ വിശേഷിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനം ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ തുറന്നു. പുഷ്പ ലോകത്തെ നവ്യാനുഭവം മാത്രമല്ല സന്ദര്‍ശകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിലുള്ള നടപടിക്രമങ്ങളും മിറാക്കിള്‍ ഗാര്‍ഡനില്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാവും ഗാര്‍ഡന്‍ പ്രവര്‍ത്തിക്കുക. സന്ദര്‍ശകരുടെ ശരീരോഷമാവ് പരിശോധിച്ചതിനു ശേഷമാവും പൂന്തോട്ടത്തിലേക്ക് പ്രവേശിപ്പിക്കുക. എല്ലാ പ്രദേശങ്ങളിലും സാനിടൈസര്‍ ലഭ്യമാകും. മുഖാവരണം ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ നിയമങ്ങളും കര്‍ശനമായി നടപ്പാക്കും. ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ സഹസ്ഥാപകനും സിറ്റി ലാന്‍ഡ് ഗ്രൂപ്പ് ചെയര്‍മാനുമായ എന്‍ജിനീയര്‍ അബ്ദുള്‍ നാസര്‍ റഹാല്‍ പറഞ്ഞു .
120 ഇനത്തില്‍ പെട്ട 15 കോടി പൂക്കളാണ് ഈ ഉദ്യാനത്തില്‍ ഒരുക്കിയിരിക്കുന്നത്. ദുബയ് ലാന്റിന്റെ പ്രധാന ഭാഗത്ത് 72,000 ച. മീറ്ററിലാണ് ഗാര്‍ഡന്‍ ഒരുക്കിയിരിക്കുന്നത്. വിവിധ വൈദ്യുത ദീപാലങ്കാരങ്ങളും ആംഫി തിയേറ്ററുകളും ഇവിടുത്തെ മുഖ്യ ആകര്‍ഷകമാണ്. 400 മീറ്റര്‍ നീളത്തിലുള്ള നടപ്പാതക്ക് ഇരുവശങ്ങളിലുമായി പുഷ്പങ്ങളാലും അലങ്കാര ചെടികള്‍ ഡിസൈന്‍ ചെയ്ത് കൂറ്റന്‍ ഗോപുരങ്ങളും മൃഗങ്ങളുടെ രൂപങ്ങളും ഉദ്യാനത്തിന് മാറ്റ് കൂട്ടുന്നു. ഗേറ്റുകളിലും പ്രമുഖ കാര്‍ട്ടൂണ്‍ രൂപങ്ങള്‍ കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നു. പൂക്കളാല്‍ അലങ്കരിച്ച എമിറേറ്റ്സ് വിമാനവും ഇവിടുത്തെ പ്രത്യേക ആകര്‍ഷകമാണ്. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് സന്ദര്‍ശന സമയം. വെള്ളി ശനി ദിവസങ്ങളില്‍ രാത്രി 11 വരെയാണ് സന്ദര്‍ശനം അനുവിദിച്ചിരിക്കുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.