ദുബായ്: വാണിജ്യ മേഖലയ്ക്ക് സഹായമേകുന്നതിനായി ദുബായ് അഞ്ചാം ഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു.ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അഞ്ചാം ഘട്ടത്തില്‍ 315 ദശലക്ഷം ദിര്‍ഹത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി ദുബായ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളുടെ ആകെ മൂല്യം 7.1 ബില്യണ്‍ ആയി.
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവ് പ്രകാരം പ്രഖ്യാപിക്കപ്പെട്ട ഈ സാമ്പത്തിക സഹായങ്ങള്‍, ദുബായ് ഇക്കോണമി സപ്പോര്‍ട്ട് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. എമിറേറ്റിലെ മുഴുവന്‍ വാണിജ്യ, വ്യവസായ മേഖലകള്‍ക്കും ഉണര്‍വേകുന്നതിനാണ് ഈ പാക്കേജുകള്‍ ലക്ഷ്യമിടുന്നത്. മുന്‍ ഘട്ടങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ട വിവിധ പദ്ധതികളുടെ കാലാവധി ജനുവരി മുതല്‍ ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിനും ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട പാക്കേജില്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദുബായ് സര്‍ക്കാര്‍ നിലവിലെ ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ തുടര്‍ച്ചയായി വിശകലനം ചെയ്ത് വരികയാണെന്നും, നിലവിലെ മഹാമാരി സൃഷ്ടിച്ചിട്ടുള്ള അസാധാരണ സാഹചര്യത്തില്‍, സാമ്പത്തിക മേഖലയില്‍ ഉടലെടുത്തിട്ടുള്ള പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് ആവശ്യമായ പ്രായോഗിക നയങ്ങള്‍ രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും എടുത്തുവരുന്നതായും ഷെയ്ഖ് ഹംദാന്‍ വ്യക്തമാക്കി. ആഗോള പ്രതിസന്ധി തരണം ചെയ്യുന്നതിനും, സാമ്പത്തിക മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും, വാണിജ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ നടക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.