ദുബൈ :ദുബൈ കേന്ദ്രമായുള്ള ഹോപ്പ് ചൈല്‍ഡ് ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന് കുട്ടികളുടെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.’ഹോപ്പ് 2020 ചില്‍ഡ്രന്‍സ് ഡേ സ്പെഷ്യല്‍ കോണ്ടസ്റ്റ് എന്ന പേരിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.15 വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് മത്സരം.കുട്ടികളുടെ കഴിവുകള്‍ ഹോപ്പിന്റെ വെബ്സൈറ്റ് മുഖേനയുള്ള ലിങ്കിലേക്ക് അയച്ചു കൊടുത്തതാണ് മത്സരത്തിന്റെ ഭാഗമാകാന്‍ കഴിയുക. വിജയികള്‍ക്ക് ലക്ഷം രൂപ വിലവരുന്ന വിവിധ സമ്മാനങ്ങള്‍ ലഭിക്കും.ഈ മാസം മുപ്പതാം തീയതിക്കുള്ളിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്
ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി, ഇന്ത്യക്കകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രസ്ഥാനമാണ് ഹോപ്പ് ചൈല്‍ഡ് ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്. ക്യാന്‍സര്‍ ബാധിച്ച നിരവധി കുട്ടികളെയാണ് ഹോപ്പ് ഹോമില്‍ സംരക്ഷിച്ചുവരുന്നത്.ഇതര കുട്ടികളുടെ സര്‍ഗാത്മക കഴിവുകളും, അവരുടെ സന്തോഷ നിമിഷങ്ങളും ഹോപ്പിലെ കുരുന്നുകള്‍ക്ക് സമ്മാനിച്ചു – അവരെ സമൂഹത്തില്‍ സജീവമാകാനാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഹോപ്പിന്റെ സ്ഥാപകന്‍ ഹാരിസ് പറഞ്ഞു.എ ഗിഫ്റ്റ് ഓഫ് ഹോപ്പ്,എ ലെറ്റര്‍ ഓഫ് ഹോപ്പ്, എ വേഡ് ഓഫ് ഹോപ്പ് എന്നീ 3 വിഭാഗങ്ങളിലായിട്ടാണ് മത്സരം
അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ വിഭാഗമാണ് ഗിഫ്റ്റ് ഓഫ് ഹോപ്പ്. ഈ പ്രായക്കാരുടെ എന്തു കഴിവും, 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയാക്കി വെബ്സൈറ്റ് മുഖേനെ അയച്ചു കൊടുക്കുന്നതാണ് മത്സര രീതി. ആറു വയസ്സ് മുതല്‍ 10 വയസ്സ് വരെയുള്ള കുട്ടികളുടെ വിഭാഗമാണ് ലെറ്റര്‍ ഓഫ് ഹോപ്പ്. ഹോപ്പിലെ കുരുന്നകള്‍ക്ക് പ്രചോദന കത്ത് എഴുതുന്നതാണ് ഇത്. കുട്ടികള്‍ സ്വന്തം കൈപ്പിടിയിലാണ് എഴുതേണ്ടത്. ഇംഗ്ലീഷിലും മലയാളത്തിലും കത്തെഴുതാം. എഴുതിയ കത്തും, അതിന്റെ ചെറിയ വീഡിയോയും ഹോപ്പിലേക്ക് അയക്കുന്നതാണ് ഇതിന്റെ നിബന്ധന .’കുട്ടികളിലെ ക്യാന്‍സര്‍’ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ- പ്രഭാഷണം നടത്തുന്നതാണ് വേഡ് ഓഫ് ഹോപ്പ്. പതിനൊന്നു വയസ്സു മുതല്‍ 15 വയസ് പ്രായമുള്ളവര്‍ക്കാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും സംസാരിക്കാം. വീഡിയോ ഒരു മിനിറ്റില്‍ താഴെയായിരിക്കണം.ദുബൈയിലെ ‘കില്ട്ടന്’ ബിസിനസാണ് സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്തിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഹോപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
മത്സര ലിങ്ക്: http://hopechildcancercare.org/contest/
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.