പൊതു അവധി ദിനമായതിനാല്‍ നിരവധി പേര്‍ ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശനത്തിന് ഒരുങ്ങവെയാണ് പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി സംഘാടകര്‍ അറിയിച്ചത്.
ദുബായ് : ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുന്നതിന്നിടെ ചരിത്രത്തിലാദ്യമായി ദുബായ് ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
മോശം കാലാവസ്ഥ തുടരുന്നതിനാലാണ് പൊതുജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പ്രവേശനം നിര്‍ത്തിവെച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ തിങ്കളാഴ്ച വൈകീട്ട് നാലിന് പ്രദര്‍ശന നഗരിയിലേക്ക് പ്രവേശനം അനുവദിക്കുമന്നും അറിയിപ്പില്‍ പറയുന്നു. ഡിസംബര്‍ 31 മുതല്‍ യുഎഇയില്‍ അസ്ഥിര കാലാവസ്ഥയാണ്. ജനുവരി ഒന്നിന് പുലര്‍ച്ചെ കനത്ത മഴയാണ് യുഎഇയിലെമ്പാടും പെയ്തത്.
തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് പല പ്രധാനപ്പെട്ട റോഡുകളിലു വള്ളക്കെട്ടുണ്ടായി. ഷാര്‍ജയിലെ പ്രധാന റോഡായ മലീഹ റോഡ് വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിരുന്നു.
യുഎഇയില്‍ അടുത്ത വ്യാഴാഴ്ച വരെ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വടക്കന്‍ എമിറേറ്റുകളിലും തീരപ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.