ദുബൈ: ജനുവരി 3 മുതല്‍ അല്‍ ജഫ്‌ലിയയിലുള്ള ദുബൈ എമിഗ്രേഷന്റെ മുഖ്യ കാര്യാലയത്തിന്റെ പ്രവൃത്തി സമയത്തില്‍ മാറ്റം പ്രഖ്യാപിച്ചു രാവിലെ 7.30 മുതല്‍ വൈകുന്നേരം 6 മണിവരെയാണ് ജനുവരി 3 മുതലുള്ള പുതുക്കിയ സമയക്രമമെന്ന് ജിഡിആര്‍എഫ്എഡി മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മറി അറിയിച്ചു.രാത്രി 8 മണിവരെയാണ് നിലവില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.എന്നാല്‍ ജിഡിആര്‍എ- ദുബൈയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയും,വെബ്‌സൈറ്റ് മുഖനെയും 24 മണിക്കൂറും ഉപഭോക്തൃകള്‍ക്ക് സേവനങ്ങള്‍ തേടാമെന്ന് അദ്ദേഹം വ്യക്തമാക്കി.അതിനൊപ്പം തന്നെ ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ട് മൂന്നിനുള്ള കസ്റ്റമര്‍ ഹാപ്പിനസ് സെന്ററില്‍ നിന്ന് ആഴ്ചയില്‍ മുഴുവന്‍ സമയവും സേവനം ലഭിക്കുന്നതാണ്.
വകുപ്പിന്റെ സ്മാര്‍ട്ട് സംവിധാനങ്ങളിലുടെയുള്ള സേവനങ്ങള്‍ പൊതുജനങ്ങള്‍ ഉയോഗപ്പെടുത്തണമെന്ന് മേജര്‍ ജനറല്‍ അല്‍ മറി ഓര്‍മ്മപ്പെടുത്തി.ഇത് ഇടപാടുകള്‍ കൂടുതല്‍ സുഗമമാക്കും.സ്മാര്‍ട്ട് ഇടപാടുകള്‍ ഉപഭോക്തൃകളുടെ സമയവും, പ്രയത്‌നവും സംരക്ഷിക്കുമെന്നും സേവനങ്ങള്‍ കുടുതല്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുതല്‍ വിവരങ്ങള്‍ക്ക് വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറായ 8005111 ബന്ധപ്പെടാവുന്നതാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.