ദുബായ്: ചെറുകിട-ഇടത്തരം മേഖലയ്ക്ക് വന്‍ ഇളവുകളുമായി 150 കോടിയുടെ ഉത്തേജക പദ്ധതി പ്രഖ്യാപിച്ച് ദുബായ്. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.
ദുബായിയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നത് ചെറുകിട-ഇടത്തരം മേഖലയാണെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. ദുബായിലെ 99% കമ്പനികളും ഈ മേഖലയിലാണ്.
ഇതോടെ കോവിഡ് പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ വാണിജ്യ-വ്യവസായ മേഖലയെ പ്രാപ്തമാക്കാന്‍ ആകെ 630 കോടിയുടെ പദ്ധതികളാണ് ദുബായ് പ്രഖ്യാപിച്ചത്. നേരത്തെ രണ്ട് ഉത്തേജക പദ്ധതികള്‍ ദുബായ് പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച ഇളവുകള്‍ തുടരാനും തീരുമാനിച്ചിട്ടുണ്ട്.
വാണിജ്യ-വ്യവസായ മേഖലയ്ക്ക് ഫീസ് ഇനത്തില്‍ നല്‍കിയ 2.5ശതമാനം ഇളവ് തുടര്‍ന്നും നല്‍കാനാണ് തീരുമാനം. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ഫീസ് ഇനത്തില്‍ ഇളവുകള്‍ അനുവദിക്കുകയും നയത്തിപ്പ് ചെലവ് കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. രജിസ്ട്രേഷനുമായ ബന്ധപ്പെട്ട പിഴയനത്തിൽ സ്ഥാപനങ്ങൾ നൽകേണ്ട തുക പൂർണമായി ഒഴിവാക്കാനും തീരുമാനമായി.
ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവയ്ക്കുള്ള മുനിസിപ്പാലിറ്റി നികുതി, ടൂറിസം ദിര്‍ഹം എന്നിവയില്‍ ഈ വര്‍ഷം അവസാനം വരെ 50 ശതമാനം ഇളവുകള്‍ അനുവദിക്കും. സ്വകാര്യ വിദ്യാലയങ്ങൾക്ക് ലൈസൻസ് സൗജന്യമായി പുതുക്കാം. പിഴ പൂർണമായും ഒഴിവാക്കുമെന്നും അധികൃതര്‍ അറയിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.