Gulf

ഫ്രീലാന്‍സുകാര്‍ക്ക് ടാലന്റ് പാസുമായി ദുബായി എയര്‍പോര്‍ട്ട് ഫ്രീസോണ്‍

മൂന്നു വര്‍ഷത്തെ റസിഡന്‍സ് വീസ ലഭിക്കുന്ന ടാലന്റ് പാസ് പ്രഖ്യാപിച്ച് ദുബായി എയര്‍പോര്‍ട്ട് ഫ്രീസോണ്‍

ദുബായ്  : പ്രഫഷണലുകളെ ആകര്‍ഷിക്കാന്‍ ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ ടാലന്റ് പാസ് എന്ന വീസ സംവിധാനം പ്രഖ്യാപിച്ചു. പ്രഫഷണല്‍ ലൈസന്‍സിനൊപ്പം ഓഫീസ് മുറിയും മൂന്നു വര്‍ഷത്തെ താമസ വീസയും ലഭിക്കുന്നതാണ് ഈ പാക്കേജ്.

മീഡിയ. വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, കല, മാര്‍ക്കറ്റിംഗ്, കണ്‍സള്‍ട്ടന്‍സി എന്നീ മേഖലകളില്‍ പ്രത്യേക നൈപുണ്യവും പരിചയവുമുള്ള ലോകത്തെ ഏതു പൗരന്‍മാര്‍ക്കും ലൈസന്‍സും വീസയും ലഭിക്കും.

ഇതിനൊപ്പം എയര്‍പോര്‍ട്ട് ഫ്രീസോണിലെ ഇതര സംരംഭകരുടെ നെറ്റ് വര്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും ലഭിക്കും.

ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അദ്ധ്യക്ഷനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ ഉത്തരവ് ഇറങ്ങിയത്.

ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണില്‍ 1,800 കമ്പനികളാണുള്ളത്. ബഹുരാഷ്ട്ര കമ്പനികളുടെ സാന്നിദ്ധ്യം മുപ്പതു ശതമാനമാണ്. ഫോര്‍ച്യൂണ്‍ 500 കമ്പനികളിലെ 31 സംരംഭകര്‍ എയര്‍പോര്‍ട്ട് ഫ്രീസോണിലുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.