Gulf

തഖ്ദീര്‍ അവാര്‍ഡ് ജേതാക്കളാകുന്ന കമ്പനികള്‍ക്ക് ദുബൈയിലെ 4 ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പിന്തുണക്കും

 

തഖ്ദീര്‍ അവാര്‍ഡ് ജേതാക്കളാകുന്ന കമ്പനികളെ ദുബൈയിലെ 4 ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പിന്തുണക്കും. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ മികച്ച തൊഴിലാളി ക്ഷേമം നടത്തുന്ന കമ്പനികള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് തഖ്ദീര്‍ അവാര്‍ഡ്. പിന്തുണ പ്രകാരം -തഖ്ദീര്‍ അവാര്‍ഡിന്റെ 4,5 സ്റ്റാര്‍ റേറ്റിംഗുകള്‍ നേടുന്ന കമ്പനികള്‍ക്ക് 35 ലധികം സേവന-ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കും. ആര്‍ടിഎ, ദുബൈ മുന്‍സിപ്പാലിറ്റി, ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി, ജിഡിആര്‍എഫ്എഡി തുടങ്ങിയ നാലു കേന്ദ്രങ്ങളാണ് കമ്പനികള്‍ക്ക് ഇളവുകളും, പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും നല്‍കി പിന്തുണയ്ക്കുന്നത്.

ഇതുസംബന്ധിച്ചുള്ള വാര്‍ത്താസമ്മേളനം തഖ്ദീര്‍ അവാര്‍ഡ് ചെയര്‍മാനും, ദുബൈ തൊഴില്‍ കാര്യ സ്ഥിരം സമിതിയുടെ ചെയര്‍മാനുമായ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ മുഹൈര്‍ സുറൂറിന്റെ സാന്നിധ്യത്തില്‍ നടന്നു. ചടങ്ങില്‍ നിര്‍ദ്ദിഷ്ട നിബന്ധനകള്‍ക്കു, വ്യവസ്ഥകള്‍ക്കും വിധേയമായുള്ള ധാരണാപത്രത്തില്‍ വിവിധ സര്‍ക്കാര്‍ പ്രതിനിധികള്‍ ഒപ്പുവച്ചു. അടുത്ത് നടക്കുന്ന തഖ്ദീര്‍ അവാര്‍ഡ് നാലാം പതിപ്പ് വിജയികള്‍ക്കാണ് മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കുക

കമ്പനികള്‍ക്ക് പുറമേ വ്യക്തിഗത ഇനത്തിലും അവാര്‍ഡ് നല്‍കുന്നുണ്ട്. യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തുമിന്റെ നിര്‍ദ്ദേശപ്രകാരം 2016 മുതലാണ് തഖ്ദീര്‍ അവാര്‍ഡ് നല്‍കി വരുന്നത്. കമ്പനികളെയും തൊഴിലാളികളെയും ക്രിയാത്മകമായി ഇടപെടാന്‍ പ്രേരിപ്പിക്കുന്ന ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത സ്ഥാപന പ്രതിനിധികളെ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അഭിനന്ദിച്ചു. പരിമിതികളില്ലാത്ത പിന്തുണയും, മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്ന ശൈഖ് ഹംദാന് മേജര്‍ ജനറല്‍ കൃതജ്ഞതയറിച്ചു.

സമഗ്ര മൂല്യനിര്‍ണത്തിലുടെ പോയന്റ് അടിസ്ഥാനമാക്കി കമ്പനികള്‍ക്ക് നക്ഷത്ര പദവി നല്‍കുന്ന ഈ സമ്പ്രദായം ലോകത്ത് ആദ്യമായി നടപ്പാക്കിയത് ദുബൈയാണ്. തൊഴില്‍ നിയമങ്ങളുടെ നടത്തിപ്പിലെ കാര്യക്ഷമത തിരിച്ചറിഞ്ഞ് തൊഴിലാളികളും കമ്പനികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ദുബൈയിലെ വിവിധ മേഖലകളില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് തഖ്ദീര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യു എ ഇ യുടെ വികസനത്തില്‍ തൊഴിലാളികളുടെ മികച്ച പങ്കിനുള്ള അംഗീകാരമാണിത്. തഖ്ദീര്‍ എന്നാല്‍ പ്രശംസ എന്നാണര്‍ത്ഥം. തൊഴിലാളി ക്ഷേമ നടപടികളിലെ ഗുണമേന്മയെ ആധാരമാക്കിയുള്ള ലോകത്തിലെ ആദ്യ അവാര്‍ഡാണിത്. തൊഴിലാളികളുടെ ക്ഷേമത്തിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച നീക്കങ്ങളാണ് ഈ സംരംഭം പ്രോല്‍സാഹിപ്പിക്കുന്നത്. തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങളെ സംബന്ധിച്ച ബോധവത്കരണവും ഇതുകൊണ്ട് സാധ്യമാകുന്നു.

മതമോ ജാതിയോ പരിഗണിക്കാതെ ദുബൈയിലെ ജനങ്ങളുടെ സന്തോഷവും ക്ഷേമവും ഉറപ്പു വരുത്താനും, അതു വഴി ലോകത്തില്‍ ഏറ്റവും മികച്ച നിലയില്‍ തൊഴിലെടുക്കാനും ജീവിക്കാനുമുള്ള ഇടമാക്കി ദുബൈയെ മാറ്റിയെടുക്കാനും സാധിക്കുന്ന ‘ദുബൈ വിഷന്‍’ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുരസ്‌കാരമെന്ന് മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.