കൊച്ചി: ദൃശ്യം സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതോടെ മോഹന്‍ലാലിനെതിരെ ഫിലിം ചേംബര്‍. തിയേറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍തോമസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ തിയേറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ലെന്ന് കണ്ടാണ് സിനിമ ഓണ്‍ലൈനായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. “ജനുവരിയില്‍ തിയേറ്ററില്‍ സിനിമ ചെയ്യാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ കോവിഡ് പ്രതിസന്ധിയില്‍ കുറവില്ല. മാര്‍ച്ചില്‍ മരക്കാര്‍ റിലീസ് ചെയ്യുന്നതിനാല്‍ വീണ്ടും സിനിമയുടെ റിലീസ് നീട്ടികൊണ്ടുപോകാനാകില്ല. കൂടാതെ, ദൃശ്യം തിയേറ്ററില്‍ വന്നാല്‍ മൂന്നോ നാലോ ദിവസത്തിനുള്ളില്‍ പൈറേറ്റഡ് കോപ്പി പുറത്തിറങ്ങും. അതിനേക്കാള്‍ നല്ലത് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നതാണ്. ഡിസംബറിലാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടായത്.”-സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു.
മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അന്‍സിബ, എസ്തര്‍, സായികുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മിച്ചിരിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.