മുംബൈ: ആക്ടിവിസ്റ്റ് തൃപ്തി ദേശായിക്ക് മഹാരാഷ്ട്രയില്‍ പ്രവേശന വിലക്ക്. ഷിര്‍ദിയിലെ സായിബാബാ ക്ഷേത്രത്തിലെ വസ്ത്രധാരണ നിര്‍ദേശവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ‘ഭക്തര്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിക്കണ’മെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ബോര്‍ഡ് ക്ഷേത്രത്തിന്റെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇതിനെതിരെ രംഗത്തെത്തിയ തൃപ്തി, ഈ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം താനും മറ്റ് ആക്ടിവിസ്റ്റുകളും ചേര്‍ന്ന് നേരിട്ടെത്തി നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മേഖലയിലെ ക്രമസമാധാന നില കണക്കിലെടുത്താണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തൃപ്തിക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയത്.
ഡിസംബര്‍ പതിനൊന്ന് വരെ തൃപ്തിക്ക് ഷിര്‍ദി മുന്‍സിപ്പല്‍ പരിധിക്കുള്ളില്‍ പ്രവേശിക്കാനാകില്ലെന്നാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഗോവിന്ദ് ഷിണ്ഡെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ക്ഷേത്രത്തിലെ വസ്ത്രധാരണ നിര്‍ദേശങ്ങള്‍ക്കെതിരെ കടുത്ത ഭാഷയിലായിരുന്നു തൃപ്തി പ്രതികരിച്ചത്.
പൂജാരിമാര്‍ പാതി നഗ്നരായി നില്‍ക്കുന്നതില്‍ ഭക്തര്‍ എതിര്‍പ്പ് പ്രകടിപ്പിക്കാറില്ല. അതുപോലെ ഭക്തര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഡ്രസ് കോഡ് ഏര്‍പ്പെടുത്തരുതെന്നും ഭക്തനെയോ ഭക്തയെയോ അവര്‍ ധരിക്കുന്ന വസ്ത്രം നോക്കി അളക്കരുതെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു.
ഇതിനൊപ്പമാണ് ബോര്‍ഡുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഡിസംബര്‍ പത്തിന് നേരിട്ടെത്തി നീക്കം ചെയ്യുമെന്ന് വ്യക്തമാക്കിയത്. പിന്നാലെയാണ് പ്രവേശന വിലക്കെത്തിയിരിക്കുന്നത്. അതേസമയം ഭക്തര്‍ക്ക് യാതൊരു വിധ ഡ്രസ് കോഡും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ക്ഷേത്രം അധികാരികളുടെ വിശദീകരണം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.